video
play-sharp-fill

ആക്ഷൻ രംഗങ്ങളിൽ തിളങ്ങി ലാലേട്ടൻ ; പഞ്ച് ഡയലോഗുകളുമായി മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ ട്രെയിലർ പുറത്ത്

ആക്ഷൻ രംഗങ്ങളിൽ തിളങ്ങി ലാലേട്ടൻ ; പഞ്ച് ഡയലോഗുകളുമായി മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ ട്രെയിലർ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ ട്രെയിലർ പുറത്ത്. മോഹൻലാലിന്റേതായി റിലീസിങ്ങിനൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബിഗ് ബ്രദർ. സിദ്ധിഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ ജനുവരിയിലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ആരാധകർ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലർ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിരുന്നു. ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി മോഹൻലാൽ തന്നെയാണ് ട്രെയിലറിൽ തിളങ്ങിനിൽക്കുന്നത്.

നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന ഡയലോഗുമായി ലാലേട്ടൻ ഇത്തവണയും എത്തുന്നുണ്ട്. സിദ്ധിഖ് രചനയും സംവിധാനവും നിർവ്വഹിച്ച ബിഗ് ബ്രദറിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രമായിട്ടാണ് ലാലേട്ടൻ എത്തുന്നത്. ബോളിവുഡ് താരം അർബാസ് ഖാൻ വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, ദേവൻ, ജനാർദ്ദനൻ, അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ,ടിനി ടോം, ഇർഷാദ്, ഷാജു ശ്രീധർ, ദിനേശ് പണിക്കർ, മുകുന്ദൻ,മജീദ്, അപ്പ ഹാജ, നിർമ്മൽ പാലാഴി, അബു സലീം,ജയപ്രകാശ്,സുധി കൊല്ലം,ശംഭു, സർജാനോ ഖാലിദ്,മിർണ മേനോൻ,ഗാഥ, ഹണി റോസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപക് ദേവാണ് ബിഗ് ബ്രദറിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഷാമാൻ ഇന്റർനാഷണലിന്റെ ബാനറിൽ സിദ്ധിഖ്, ഷാജി ന്യൂയോർക്ക്, ജെൻസോ ജോസ്, വൈശാഖ് രാജൻ തുടങ്ങിയവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.