ഇനി തീ പാറും പോരാട്ടം….! ബിഗ് ബോസില്‍ ഇനി ‘ഒറിജിനല്‍സി’ന്‍റെ പോര്; സീസണ്‍ 5 ന് തുടക്കമിട്ട് മോഹന്‍ലാല്‍; കഴിഞ്ഞ സീസണ്‍ നടന്ന മുംബൈ ആണ് ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്‍റെ വേദി; അങ്കം മുന്നിൽ കാണാൻ വേദിക്കരികിൽ കാണികളും; അരയും തലയും മുറുക്കി പോരാടുന്ന മത്സരാർത്ഥികൾ ഇവരൊക്കെ…..

Spread the love

സ്വന്തം ലേഖിക

മുംബൈ: ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ആവേശകരമായ തുടക്കം.

ഓരോ സീസണിലും ജനപ്രീതിയില്‍ മുന്നോട്ടുപോയ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ പുതിയ സീസണിന് പ്രഖ്യാപന സമയം മുതല്‍ ആരാധകരുടെ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ സീസണ്‍ നടന്ന മുംബൈ ആണ് ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്‍റെ വേദി. ബോളിവുഡ് സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ഇത്തവണ ബി​ഗ് ബോസ് ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണിലും ഇ​ദ്ദേഹം തന്നെ ആയിരുന്നു ബിബി ഹൗസിന്റെ ശില്പി. ഒരു പരമ്പരാഗത കേരളീയ തറവാടിന്‍റെ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉള്ളതാണ് ഇത്തവണത്തെ ബിഗ് ബോസ് ഹൗസിന്‍റെ മുന്‍വശം.

ഉള്ളിലേക്ക് കടന്നാലും നിരവധി പ്രത്യേകതകളുണ്ട് ഇത്തവണത്തെ ബിഗ് ബോസ് ഹൗസില്‍. പഴയ യുദ്ധക്കപ്പലിന്റെ രൂപത്തിലാണ് ഇത്തവണ പ്രധാന വാതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പീരങ്കികളുടെ ത്രീഡി പ്രൊജക്ഷനുകൾ ഒപ്പമുണ്ട്.

എന്നാല്‍ ഇത്തവണത്തെ ബിഗ് ബോസിന്‍റെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നാണ്. മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിക്കരികില്‍ കാണികളുണ്ട് എന്നതാണ് അത്. കൊവിഡ് പശ്ചാത്തലത്തില്‍ മൂന്നാം സീസണിന്‍റെ മധ്യം മുതല്‍ ഒഴിവാക്കിയ ഒന്നായിരുന്നു ഇത്.

ശോഭ വിശ്വനാഥ്, അനിയന്‍ മിഥുന്‍, ശ്രുതി ലക്ഷ്മി, അഖില്‍ മാരാര്‍, വിഷ്ണു ജോഷി, വൈബര്‍ഗുഡ് ദേവു, മനീഷ കെ.എസ്, ജുനൈസ് വി.പി, സാഗര്‍ സൂര്യ, നാദിറ മെഹ്റിന്‍, ആഞ്ചലീന മരിയ, ലച്ചു ഗ്രാം, റനീഷ റഹ്മാന്‍, ഷിജു, റിനോഷ് ജോര്‍ജ്, സെറീന, ആലിയ, ഗോപിക ഗോപി എന്നിവരാണ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ച മത്സരാര്‍ഥികള്‍.