നിയമക്കുരുക്കില്‍പ്പെട്ട് ബിഗ് ബോസ്; കിട്ടിയത് എട്ടിന്റെ പണി; ‘ചിക്ക്‌നി ചമേലി’ അനുമതി ഇല്ലാതെ ഉപയോഗിച്ചതിന് രണ്ട് കോടിയുടെ വക്കീല്‍ നോട്ടീസ്

Spread the love

 

ഇന്ത്യയിലെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് ഇത് . മഹാനടൻ മോഹൻലാല്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളാണ് ബിഗ് ബോസില്‍ അവതാരകൻമാരായി എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ബോളിവുഡ് നടൻ സല്‍മാൻ ഖാൻ നയിക്കുന്ന ബിഗ് ബോസ് 19-ാം സീസണ്‍ നിയമക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ്. ബോളിവുഡിലെ രണ്ട് ഗാനങ്ങള്‍ അനുമതി ഇല്ലാതെ പരിപാടിയില്‍ ഉപയോഗിച്ചതിനെതിരെ ബിഗ് ബോസിന്റെ അണിയറക്കാർക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ്.

ഗാനങ്ങളുടെ ഉടമസ്ഥാവകാശമുള്ള ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡ് (പിപിഎല്‍) എന്ന കമ്ബനിയാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. ദേശീയ മാദ്ധ്യമമായ മിഡ് ഡേ ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നീപഥ് എന്ന ചിത്രത്തില്‍ നടി കത്രീന കൈഫ് അവതരിപ്പിച്ച ‘ചിക്ക്‌നി ചമേലി’, ഗോരി തേരേ പ്യാര്‍ മേം എന്ന ചിത്രത്തിലെ ‘ധട് തേരീ കി’ എന്നീ ഗാനങ്ങളാണ് അനുമതിയില്ലാതെ ബിഗ് ബോസില്‍ ഉപയോഗിച്ചതെന്നാണ് നോട്ടീസ്.

ഈ മാസം മൂന്നിന് സംപ്രേഷണം ചെയ്ത ബിഗ് ബോസ് 19-ാം പതിപ്പിന്റെ 11-ാം എപ്പിസോഡിലാണ് ഗാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. പരിപാടിയുടെ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈൻ ഇന്ത്യയ്ക്കെതിരെയാണ് പിപിഎല്‍ നിയമനടപടി ആരംഭിച്ചത്.

രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് എന്‍ഡമോള്‍ ഷൈനോ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്ന ജിയോ ഹോട്ട് സ്റ്റാറോ പ്രതികരിച്ചിട്ടില്ല