video
play-sharp-fill
”താൻ ഡിവോഴ്സാണ്” സോഷ്യൽ മീഡിയൽ ചർച്ചയായി ആര്യയുടെ തുറന്നു പറച്ചിൽ; ആര്യ വ്യത്യസ്തയാണെന്ന് ആരാധകർ

”താൻ ഡിവോഴ്സാണ്” സോഷ്യൽ മീഡിയൽ ചർച്ചയായി ആര്യയുടെ തുറന്നു പറച്ചിൽ; ആര്യ വ്യത്യസ്തയാണെന്ന് ആരാധകർ

 

സ്വന്തം ലേഖകൻ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളായ ആര്യ ബിഗ് ബോസ് സീസൺ ടുവിലെ മത്സാർഥിയാണ് . ബഡായി ബംഗ്ലാവെന്ന പരിപാടിയിലൂടെയായിരുന്നു താരത്തിന്റെ ജീവിതം മാറി മറിഞ്ഞത്. വ്യത്യസ്തമായ പരിപാടികളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആര്യ മത്സരത്തിലേക്ക് എത്തിയയതിൽ ആരാധകർ സന്തോഷത്തിലാണ്. താരത്തിനായി ഇതിനകം തന്നെ പേജുകളും ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്. മകൾ റോയയെക്കുറിച്ച് ആര്യ മിക്കപ്പോഴും വാചാലയാവാറുണ്ട്. സിംഗിൾ പേരന്റാണ് താനെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് എത്തിയപ്പോഴും ഇതേക്കുറിച്ച് ആര്യ വ്യക്തമാക്കിയിരുന്നു. രാജിനി ചാണ്ടിയായിരുന്നു താരത്തോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്. താൻ വിവാഹിത ആയിരുന്നുവെന്നും ഇപ്പോൾ ഡിവോഴ്സായെന്നും ഒരു മകളുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുവെ അധികമാരും ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പറയാറില്ലെന്നും ആര്യ അക്കാര്യത്തിൽ വ്യത്യസ്തയാണെന്നുമാണ് ആരാധകർ പറയുന്നത്. മകളെ മിസ്സ് ചെയ്യുന്നത് സഹിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ആര്യയെത്തിയത്. ഇതിനിടയിലായിരുന്നു മോഹൻലാൽ റോയയെ വേദിയിലേക്ക് വിളിച്ചത്. മോളുടെ സമ്മതത്തോടെയാണ് താനെത്തിയതെന്നും താരം പറഞ്ഞു.