video
play-sharp-fill

ബിഗ്ബസാറിനു മുന്നിൽ മുട്ടിടിച്ച് കേരള പൊലീസ്: കുട്ടികളെ നഗ്നരാക്കി അപമാനിച്ച ബിഗ്ബസാറിനെതിരെ 48 മണിക്കൂറായിട്ടും കേസെടുത്തില്ല; ബിഗ്ബസാറിനെതിരെ നടപടിയുമായി ചൈൽഡ് വൈൽഫെയർ കമ്മിറ്റിയും, ബാലാവകാശ കമ്മിഷനും

ബിഗ്ബസാറിനു മുന്നിൽ മുട്ടിടിച്ച് കേരള പൊലീസ്: കുട്ടികളെ നഗ്നരാക്കി അപമാനിച്ച ബിഗ്ബസാറിനെതിരെ 48 മണിക്കൂറായിട്ടും കേസെടുത്തില്ല; ബിഗ്ബസാറിനെതിരെ നടപടിയുമായി ചൈൽഡ് വൈൽഫെയർ കമ്മിറ്റിയും, ബാലാവകാശ കമ്മിഷനും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചോക്‌ളേറ്റ് മോഷ്ടിച്ചതായി ആരോപിച്ച് കുട്ടികളെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയ ബിഗ്ബസാർ ജീവനക്കാരെയും, മാനേജ്‌മെന്റിനെയും രക്ഷിക്കാൻ പൊലീസിന്റെ ഒളിച്ചു കളി. സംഭവം നടന്ന് 48 മണിക്കൂറാകാറായിട്ടും ഇതുവരൈയും പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കാനോ, അന്വേഷണം ആരംഭിക്കാനോ പോലും കോട്ടയം വൈസ്റ്റ് പൊലീസ് തയ്യാറായിട്ടില്ല. കുട്ടികൾക്കെതിരായ ഏതു രീതിയിലുള്ള കുറ്റകൃത്യവും ഗുരുതരമായ കേസുകളുടൈ പരിധിയിൽപ്പെടുത്തിയ നിയമം നിലവിലുള്ള രാജ്യത്താണ് കുട്ടികളെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയ സാമൂഹ്യ ദ്രോഹികളായ ജീവനക്കാരെ രക്ഷിക്കാൻ പൊലീസ് ഒത്തു കളിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരമധ്യത്തിലെ ബിഗ് ബസാർ ഷോറൂമിൽ എത്തിയ കുട്ടികളെ തടഞ്ഞു നിർത്തി നഗ്നരാക്കി ദേഹ പരിശോധന നടത്തിയത്. ഇതിനെതിരെ ഇതേ ദിവസം തന്നെ കുട്ടികളുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. എന്നാൽ, പരാതി സ്വീകരിച്ചെങ്കിലും രസീത് പോലും നൽകാതെ മടക്കി അയക്കാനാണ് വെസ്റ്റ് പൊലീസ് അധികൃതർ അന്ന് തയ്യാറായത്. തുടർന്നാണ് കുട്ടികളുടെ ബന്ധുകക്കൾ ബാലാവകാശ കമ്മിഷനെയും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും സമീപിച്ചത്.
ഇന്നലെ രാവിലെ കുട്ടികളുടെ വീട്ടിലൈത്തിയ കമ്മിഷൻ അംഗങ്ങൾ കുട്ടികളുടെ മൊഴിയെടുത്തിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഗ് ബസാറിനെതിരായ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കമ്മിഷൻ അംഗങ്ങൾ തേർഡ്് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ഇതിനിടെ കുട്ടികൾക്കിതെരായ അതിക്രമത്തിന്റെ വാർത്ത മലയാള മനോരമ നൽകിയെങ്കിലും, ബിഗ് ബസാർ എന്ന പേര് മറച്ചു വച്ച് കൃത്യമായി തങ്ങളുടെ നിലപാട് ഒരിക്കൽ കൂടി അവർ വ്യക്തമാക്കി.

കോട്ടയം ബിഗ് ബസാറിന്റെ ക്രൂരത പിഞ്ചു കുട്ടികളോട്: പത്തു രൂപയുടെ ചോക്‌ളേറ്റ് മോഷണം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ നഗ്നരാക്കി കോട്ടയം ബിഗ്ബസാർ ജീവനക്കാരുടെ പരിശോധന: മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും സഹോദരിമാരുടെ മുന്നിൽ പരസ്യമായി നഗ്നരാക്കി; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വെസ്റ്റ് പൊലീസ്

https://thirdeyenewslive.com/big-bazar-ke/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group