play-sharp-fill
ബിഗ് ബസാർ കോട്ടയത്തിന് ബിഗ് തലവേദനയാകുന്നു: കയറാനും ഇറങ്ങാനും ഒരു വഴി മാത്രം; തിരക്കേറിയ ടിബി റോഡിനെ കുരുക്കാൻ ഒരൊറ്റ ബിഗ് ബസാർ മാത്രം മതി

ബിഗ് ബസാർ കോട്ടയത്തിന് ബിഗ് തലവേദനയാകുന്നു: കയറാനും ഇറങ്ങാനും ഒരു വഴി മാത്രം; തിരക്കേറിയ ടിബി റോഡിനെ കുരുക്കാൻ ഒരൊറ്റ ബിഗ് ബസാർ മാത്രം മതി

സ്വന്തം ലേഖകൻ

കോട്ടയം: ബിഗ് ബസാർ എന്ന സ്ഥാപനം നഗരത്തിൽ തുടങ്ങിയത് എന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം..! നഗരത്തെ ഗതാഗതക്കുരുക്കിലാക്കാൻ. പ്രളയത്തിൽ വലഞ്ഞു നിൽക്കുന്ന കോട്ടയത്തെ സാധാരണക്കാർക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് ബിഗ് ബസാർ എന്ന സ്ഥാപനം. അവധി ദിവസമായ വ്യാഴാഴ്ച നഗരത്തെ ഗതാഗതക്കുരുക്കിലാക്കിയത് ബിഗ് ബസാർ തന്നെയായിരുന്നു. ബിഗ്ബസാറിലെത്തുന്ന ആളുകളുടെ തിരക്ക് മൂലം ഗതാഗതക്കുരുക്കുണ്ടായിട്ടും പ്രശ്‌നം പരിഹരിക്കാൻ ഇടപെടൽ നടത്താൻ ഇതുവരെയും ബിഗ് ബസാർ അധികൃതർ തയ്യാറായിട്ടില്ല.
ആയിരക്കണക്കിന് ആളുകൾ ദിവസവും എത്തിച്ചേരുന്ന സ്ഥാപനം എന്നു തന്നെയാണ് ബിഗ് ബസാറിന്റെ പരസ്യം. ഈ ആയിരങ്ങൾ എത്തിച്ചേരുമ്പോൾ കുരുക്കൊഴിവാക്കാൻ എന്തു ചെയ്യണമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ബിഗ് ബസാർ അധികൃതർക്ക് സാധിക്കുന്നില്ല. വാഹനങ്ങൾ കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴി മാത്രമുള്ള ബിഗ് ബസാറിലെ കുരുക്കഴിക്കാൻ നിലവിൽ മാർഗങ്ങൾ ഒന്നുമില്ല. ആകെ നൂറിൽ താഴെ വാഹനങ്ങൾക്ക് മാത്രമാണ് ബി്ഗ് ബസാറിൽ പാർക്ക് ചെ്യ്യാൻ സൗകര്യമുള്ളത്. റോഡരികിൽ തന്നെയാണ് വാഹനങ്ങൾ പാർക്ക് ചെയ്ത് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ബിഗ് ബസാറിനു മുന്നിലുള്ള ഫുട്പാത്ത് പോലും താഴ്ത്തിക്കെട്ടി കെ.എസ്.ടി.പി അധികൃതർ അനധികൃത സഹായം ചെയ്തു നൽകിയിരുന്നു. എന്നിട്ടു പോലും ഇവിടേയ്ക്ക് വാഹനങ്ങൾ കയറ്റി പാർക്ക് ചെയ്യാൻ ക്രമീകരണം ഒരുക്കാൻ ബി്ഗ് ബസാർ സൗകര്യം ഒരുക്കുന്നില്ല. ബിഗ് ബസാറിലേയ്ക്ക് എത്തുന്ന ഇരുചക്ര വാഹനങ്ങൾ നേരത്തെ ഫുട്പാത്തിലാണ് പാർക്ക് ചെയ്തിരുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത് നൽകിയതിനെ തുടർന്നാണ് ഈ പാർക്കിംങ് അവസാനിപ്പിക്കാൻ പോലും ബിഗ് ബസാർ അധികൃതർ തയ്യാറായത്.
എന്നാൽ, പ്രവർത്തനം ആരംഭിച്ച വർഷം ഒന്നു കഴിഞ്ഞിട്ടും ഇതുവരെയും ഗതാഗതക്കുരുക്കഴിക്കുന്നതിനുള്ള നടപടികൾ ബിഗ് ബസാർ അധികൃതർ ഇതുവരെയും സ്വീകരിച്ചിട്ടില്ല. കുരുക്ക് കൂടും തോറും തിരക്ക് വർധിക്കുമെന്ന തത്വമാണ് ബിഗ് ബസാർ അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
ഉന്നതർക്ക് അടക്കം ലക്ഷങ്ങൾ കൈക്കൂലിയും കോഴയും നൽകി അധികാരം പിടിച്ചെടുത്തിരിക്കുന്ന ബിഗ് ബസാറിനെ തൊടാൻ ആർക്കും സാധിക്കുന്നില്ല. ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസുകാരാണ് ശരിക്കും വലയുന്നത്. യാതൊരു മാനദണ്ഡവും ഇല്ലാതെ നഗരത്തിൽ തോന്നും പടി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെ തടയാൻ നിലവിൽ പൊലീസുകാർക്കും സാധിക്കുന്നില്ല. നേരത്തെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികളുണ്ടായിരുന്നു. എന്നാൽ, ഗതാഗതക്കുരുക്കഴിക്കാനുള്ള ശ്രമത്തിനിടെ ഇത്തരം അനധികൃത പാർക്കിംങുകാർക്കെതിരെ നടപടിയെടുക്കാൻ പൊലീസും സമയം ലഭിക്കുന്നുമില്ല. ഇതിനെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ നഗരം വീണ്ടും ഗതാഗതക്കുരുക്കിലാവുമെന്ന് ഉറപ്പാണ്.
ഓണക്കാലം എത്തുന്നതോടെ ബിഗ് ബസാറിലും, തീയറ്ററിലും തിരക്ക് വർധിക്കും. ഈ സാഹചര്യത്തിൽ ബിഗ് ബസാറിലെ കുരുക്ക് നഗരത്തെ വലയ്ക്കുമെന്ന് ഉറപ്പാണ്. നിലവിൽ ബിഗ് ബസാറിനു മുന്നിലുണ്ടാകുന്ന കുരുക്ക് തിരുനക്കര വരെ പലപ്പോഴും എത്താറുണ്ട്. തിരക്ക് വർധിച്ചു കഴിഞ്ഞാൽ ഇ കുരുക്ക് ബേക്കർ ജംഗ്ഷൻ ബേക്കർ ജംഗ്ഷനിലേയ്ക്കും വ്യാപിക്കുന്നത് പതിവാണ്.  ഇത് നഗരത്തെ പലപ്പോഴും ഗതതാഗക്കുരുക്കിലാക്കുമെന്ന് ഉറപ്പാണ്. പുളിമൂട് ജംഗ്ഷനും തിരുനക്കരയും
കുരുങ്ങിക്കഴിഞ്ഞാൽ വരുന്ന ഓണക്കാലത്ത് നഗരത്തെ വീണ്ടും കുരുക്കിൽ മുക്കും .ഇതിനനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.