
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപനം വന്നതിന് പിന്നാലെ വോട്ടു തേടി ജെയ്ക് സി തോമസ്.
പുതുപ്പള്ളിയിലെ ജനകീയ ആവശ്യങ്ങള്‍ക്കായി ഇതുവരെ ഒന്നിച്ചാണ് നീങ്ങിയത്. നവകേരളത്തിനൊപ്പം കുതിക്കാൻ പുതുപ്പള്ളിയില്‍ മാറ്റം അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച് നീങ്ങാമെന്ന് ജെയ്ക് സി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാടിന്റെ വികസനം എന്ന സ്വപ്നം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിനായി ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ടു നല്‍കണമെന്ന് ജെയ്ക്ക് അഭ്യര്‍ത്ഥിച്ചു.
ഫേസ്ബുക്ക് പോസ്റ്റില്‍ വിജയാശംകള്‍ നേര്‍ന്ന് ഇടത് മന്ത്രിമാരടക്കം നിരവധി ഇടത് നേതാക്കള്‍ കമന്റുമായെത്തി. ജനങ്ങള്‍ക്കൊപ്പം നിന്ന ജനങ്ങളില്‍ നിന്നുയര്‍ന്നുവന്ന യുവ നേതാവാണ് ജെയ്ക്ക്. പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഖാവ് ജെയ്ക് സി തോമസിന് വിജയാശംസകള്‍- മന്ത്രി എംബി രാജേഷ് കമന്റ് ചെയ്തു.
നാടിന്റെ വികസനത്തിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ വിജയിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടിയും കമന്റ് ചെയ്തു. എഎ റഹീം എംപി, എംഎല്‍എമാരായ ഐബി സതീഷ്, ലിന്റോ ജോസഫ്, സേവിയര്‍ ചിറ്റിലപ്പള്ളി, പിവി ശ്രീനിജൻ, അഡ്വ. ജി. സ്റ്റീഫൻ, സിഎച്ച് കുഞ്ഞമ്ബു, കാനത്തില്‍ ജമീല, കെ. ആൻസലൻ തുടങ്ങിയവരും നിരവധി ഇടത് നേതാക്കളും വിജയാശകളുമായി രംഗത്തെത്തി.