ഉപതെരഞ്ഞെടുപ്പ് പ്രചാരണം വാശിയേറിയ രണ്ടാം ഘട്ടത്തില്‍; വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിൽ സ്ഥാനാര്‍ത്ഥികള്‍; പാലക്കാട് മണ്ഡലങ്ങളില്‍ ക്യാമ്പ് ചെയ്ത് എം വി ഗോവിന്ദനും കെ സുരേന്ദ്രനും
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ വാശിയേറിയ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങി.
വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് ഒരോ സ്ഥാനാര്‍ത്ഥികളും. എം വി ഗോവിന്ദനും കെ സുരേന്ദ്രനും പാലക്കാട് മണ്ഡലങ്ങളില്‍ ക്യാമ്പ് ചെയ്യുകയാണ്.
ചേലക്കരയില്‍ മൂന്ന് സ്ഥാനാർത്ഥികളുടെയും വാഹന പ്രചാരണം തുടരുകയാണ്.
വയനാട് ഉപതെരഞ്ഞെടുപ്പില്‍ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായ ശേഷം 16 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ 11 പേരാണ് ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥികളില്‍ ചിഹ്നം സംബന്ധിച്ച് തർക്കം ഉണ്ടായിട്ടില്ല. സ്ഥാനാർത്ഥി പട്ടികയില്‍ ആദ്യം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസാണ്. രണ്ടാമത് പ്രിയങ്ക ഗാന്ധിയും മൂന്നാമത് സത്യൻ മൊകേരിയുമാണ് ഉള്ളത്.
Third Eye News Live
0