video
play-sharp-fill
” മിഴിയോരം നനഞ്ഞൊഴുകും..”; ഓർത്തെടുക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ; വിടവാങ്ങിയത് സംഗീതലോകത്തെ പകരക്കാരനില്ലാത്ത് അതുല്യ പ്രതിഭ

” മിഴിയോരം നനഞ്ഞൊഴുകും..”; ഓർത്തെടുക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ; വിടവാങ്ങിയത് സംഗീതലോകത്തെ പകരക്കാരനില്ലാത്ത് അതുല്യ പ്രതിഭ

സ്വന്തം ലേഖിക

തിരുവനന്തപുരം: സം​ഗീത ലോകത്തെ അതുല്യ പ്രതിഭ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങളിലൂടെ അദ്ദേഹം എന്നും നമുക്കിടയിൽ ജീവിക്കും.

ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായിട്ടാണ് ബിച്ചു തിരുമല കവിതകളെഴുതി കാവ്യജീവിതത്തിന്റെ തുടക്കം കുറിച്ചത്. കൂട്ടുകൂടി നടക്കാനൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിലും സൗഹൃദങ്ങള്‍ക്ക് വലിയ മൂല്യമുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍. എ.ടി.ഉമ്മറും ജയവിജയന്‍മാരും ബാബുരാജും ശ്യാമും ദക്ഷിണാമൂര്‍ത്തിയും ജെറി അമല്‍ദേവും എം.ജി. രാധാകൃഷ്ണനും ജോണ്‍സണും വെങ്കിടേഷും രവീന്ദ്രനും എ.ആര്‍.റഹ്‌മാനും തുടങ്ങി ഒട്ടുമിക്ക സംഗീതസംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാസ്‌കരന്‍ മാഷും പൂവച്ചല്‍ ഖാദറും ശ്രീകുമാരന്‍ തമ്ബിയും യൂസഫലി കേച്ചേരിയും ഭരണിക്കാവ് ശിവകുമാറുമൊക്കെയായിരുന്നു സുഹൃത്തുക്കള്‍. ജയനുമായും മധുവുമായും ഐ.വി.ശശിയുമായും ഉള്ള ചങ്ങാത്തം. സൗഹൃദങ്ങളുടെ കോട്ടയ്ക്ക് എണ്ണിയാലൊടുങ്ങാത്ത പേരുകളുടെ ഇഴയടുപ്പം. സിനിമയിലെത്തിയത് അവിചാരിതമായിട്ടായിരുന്നു.

1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.

‘ശബരിമല ശ്രീധര്‍മശാസ്താവ്’ എന്ന ചിത്രത്തില്‍ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയില്‍ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ‘ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി പാടിയ നേരം.’ എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

നടന്‍ മധു സംവിധാനം ചെയ്ത ‘അക്കല്‍ദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ശ്യാം സംഗീതം നല്‍കി ബ്രഹ്മാനന്ദന്‍ പാടിയ ‘നീലാകാശവും മേഘങ്ങളും.’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിടെ നിന്നാണ് അദ്ദേഹം സം​ഗീത ലോകത്തി​ൻ്റെ നെറുകയ്യില്‍ എത്തുന്നത്.

ബിച്ചുിവ​ൻ്റെ ​ഗാനങ്ങള്‍ എടുത്തു നോക്കുമ്പോള്‍ എല്ലാ തലത്തിലും തോട്ടു തലോടുന്നവയാണ്. എല്ലാം ഒന്നിലൊന്ന് മെച്ചം. ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എൻ്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്ബം പാടെടീ.’ ബിച്ചുവിന്റെ എക്കാലത്തും സൂപ്പര്‍ഹിറ്റായ ഗാനങ്ങളിലൊന്നാണിത്. കൊച്ചു കുട്ടികളില്‍ തുടങ്ങി പ്രായമായ തലമുറയും ഒരു പോലെ കേട്ട് ആസ്വദിക്കുന്ന ​ഗാനം. ‘ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ.’, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ..’, ‘രാവു പാതി പോയ് മകനേ ഉറങ്ങു നീ.’, ‘കണ്ണനാരാരോ ഉണ്ണി കണ്‍മണിയാരാരോ.’, ‘കണ്ണോടു കണ്ണോരം നീ കണിമലരല്ലേ.’, ‘എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ.’ ഇത്തരത്തില്‍ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്.

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നായ ‘ജംഗിള്‍ബുക്കി’ല്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ച ‘ചെപ്പടിക്കുന്നില്‍ ചിന്നിച്ചിണുങ്ങും ചക്കരപൂവേ.’ എന്ന അവതരണ ഗാനം മോഹന്‍ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്.

‘പച്ചക്കറിക്കായത്തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി.’ എന്ന കുസൃതി ഒളിപ്പിച്ച വരികളും മറ്റാരുടേതുമല്ല. മലയാള സിനിമയില്‍ മോഹന്‍ലാലിൻ്റെ സ്ഥാനം ഉറപ്പിച്ച ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിന് ആ പേരു തിരഞ്ഞെടുത്തതും ബിച്ചു ആ സിനിമയ്ക്കായി എഴുതിയ പാട്ടിൻ്റെ വരികളില്‍ നിന്നാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനായി ബിച്ചു എഴുതിയ ‘മഞ്ചാടിക്കുന്നില്‍.’, ‘മഞ്ഞണി കൊമ്പില്‍.’, ‘മിഴിയോരം നനഞ്ഞൊഴുകും.’ എന്നീ മൂന്നു ഗാനങ്ങളും ജനമനസ്സുകളില്‍ കൂടുതല്‍ ശ്രദ്ധേയമായി.

ബിച്ചു തിരുമലയുടെ തൂലികയില്‍ നിന്നും പിറവിയെടുത്ത എക്കാലത്തെയും ഹൃദ്യമായ ചില ​ഗാനങ്ങള്‍

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാന്‍
നക്ഷത്രദീപങ്ങള്‍ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ
തേനും വയമ്പും
വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍
ആയിരം കണ്ണുമായ്
പൂങ്കാറ്റിനോടും കിളികളോടും
ആലാപനം തേടും തായ്മനം
ആളൊരുങ്ങി അരങ്ങൊരുങ്ങി
ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
നക്ഷത്രദീപങ്ങള്‍ തിളങ്ങി
ഒരു മധുരക്കിനാവിന്‍ ലഹരിയിലേതോ
ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍
ഓര്‍മയിലൊരു ശിശിരം
കണ്ണാംതുമ്പി പോരാമോ
കണ്ണീര്‍ക്കായലിലേതോ കടലാസിൻ്റെ തോണി
കണ്ണും കണ്ണും കഥകള്‍ കൈമാറും
കിലുകില്‍ പമ്പരം
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ
നീര്‍പളുങ്കുകള്‍ ചിതറി വീഴുമീ
ആലിപ്പഴം പെറുക്കാം പീലിക്കുട നിവര്‍ത്തീ
പാതിരാവായി നേരം
പാവാട വേണം മേലാട വേണം
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിച്ചുവെങ്കില്‍
വെള്ളിച്ചില്ലും വിതറി
പെണ്ണിൻ്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി
പ്രായം നമ്മില്‍ മോഹം നല്‍കി
നീയും നിന്റെ കിളിക്കൊഞ്ചലും
മകളേ പാതി മലരേ
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണി
മഞ്ഞിന്‍ ചിറകുള്ള വെളളരി പ്രാവേ
മിഴിയോരം നനഞ്ഞൊഴുകും
മൈനാകം കടലില്‍ നിന്നുയരുന്നുവോ
രാകേന്ദു കിരണങ്ങള്‍
വൈക്കം കായലില്‍ ഓളം തല്ലുമ്പോള്‍
ശാരോനില്‍ വിരിയും ശോശന്നപ്പൂവേ
സമയരഥങ്ങളില്‍ ഞങ്ങള്‍
സുരഭീയാമങ്ങളേ
പാല്‍നിലാവിനും ഒരു നൊമ്പരം
സ്വര്‍ണ മീനിൻ്റെ ചേലൊത്ത
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍