
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട “ഓപ്പറേഷൻ നുംഖോർ” അന്വേഷണം ശക്തമാകുന്നു.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ തുടർ അന്വേഷണത്തില്‍ മൂന്നു വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു.
ഇതില്‍ രണ്ടെണ്ണം സിനിമാ നടൻ അമിത് ചക്കാലക്കലിന്‍റെ പേരിലായിരുന്നു, മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടെ കൈവശം കണ്ടെത്തിയതുമാണ്.
ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന ഈ വാഹനങ്ങള്‍ അന്വേഷണത്തിനിടെ കണ്ടെത്തിയതായും കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, ഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹനക്കടത്തിനുപിന്നില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ആസ്ഥാനമായ “ഷൈൻ മോട്ടോർസ്” എന്ന സംഘത്തിന്റെ പങ്ക് കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സതിക് ഭാഷയും ഇമ്രാൻ ഖാനും നയിച്ച സംഘമാണ് ഈ തട്ടിപ്പിനുപിന്നില്‍ പ്രവർത്തിച്ചിരുന്നത് എന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. ഭൂട്ടാനില്‍ നിന്നുള്ള കാറുകള്‍ വ്യാജ എൻഒസികള്‍ (NOC) ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു ഇവർ നടത്തിയ പ്രധാന രീതി.