video
play-sharp-fill
ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍; മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍; മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു

അഹമ്മദാബാദ്: ഗുജറാത്തിലെ ചരിത്ര വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ബിജെപി നേതാക്കളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു.

ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഭൂപേന്ദ്ര പട്ടേല്‍ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി കസേരയിലെത്തുന്നത്. ഗാന്ധി നഗറിലെ ഹെലിപാട് മൈതാനത്തായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരടക്കം ചടങ്ങിനെത്തിയിരുന്നു.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 156 സീറ്റുകള്‍ പിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയാണ് സംസ്ഥാനത്ത് ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും അധികാരത്തിലേറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂപേന്ദ്ര പട്ടേലും 16 മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ ഒരു വനിത മാത്രമാണുള്ളത്. ഭാനുബെന്‍ ബാബരിയയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ഏക വനിതാ മന്ത്രി. കോണ്‍ഗ്രസ് വിട്ടെത്തിയ പാട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ ആദ്യ ഘട്ട മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടില്ല.