video
play-sharp-fill

മലയാളികൾക്ക് അഭിമാനമായി സാവരിയ ടിം ; 26 ഭാഷകളിലായി ഗാനമാലപിച്ച് ബ്യൂസ് ഫാലസ് ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ലേഖാസ് സിഗിംങ് സിസ്റ്റേഴ്സ്

മലയാളികൾക്ക് അഭിമാനമായി സാവരിയ ടിം ; 26 ഭാഷകളിലായി ഗാനമാലപിച്ച് ബ്യൂസ് ഫാലസ് ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ലേഖാസ് സിഗിംങ് സിസ്റ്റേഴ്സ്

Spread the love

ചെന്നൈ : മലയാളികളുടെ അഭിമാനം ഉയർത്തി സാവരിയ ടീം, ചെന്നൈ വിജയ് പാർക്കിൽ നടന്ന ബ്യൂസ് ഫാലസ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ 2024 ബുക്ക് പബ്ലിഷിംങ് പരിപാടിയിൽ “ലേഖാസ് സിംഗിംങ് സിസ്റ്റേഴ്സ് സാവാരിയ 26” എന്ന പേരിൽ 26 അംഗ സംഘം അവതരിപ്പിച്ച സംഗീത പരിപാടി റെക്കോർഡ് കരസ്ഥമാക്കി.

നിവേദിത ദാസ്,നിരഞ്ജന ദാസ് എന്നിവർ ലീഡ് ചെയ്ത പരിപാടിയിൽ 14 ഇന്ത്യൻ ഭാഷകളിലും,12 വിദേശ ഭാഷകളിലുമായി 26 ഭാഷകളിലുള്ള ഗാനങ്ങൾ ആലപിച്ചു.

ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിതേന്ദ്ര വർമയായിരുന്നു മ്യൂസിക് ഡയറക്ടർ, ദാസ് പരപ്പനങ്ങാടിയായിരുന്നു ലേഖാസ് ഡിജിറ്റൽ വേൾഡിന്റെ ബാനറിൽ നടന്ന പരിപാടിയുടെ ഡയറക്ടർ, ഡോക്ടർ ജാൻ അബ്ബാസ് ആണ് പരിപാടി സ്പോൺസർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവാർഡ് ഏറ്റു വാങ്ങാനും തമിഴ് പുതുവർഷ ആരംഭത്തിൽ സംഗീത വിരുന്നു ഒരുക്കാനും നിവേദിത ദാസ് നിരഞ്ജന ദാസ് എന്നിവർക്കൊപ്പം ഈശ്വർ മഹാദേവ്, സോന സുനിൽ, അഷ്‌റ അഷ്‌റഫ്, റസിയ തൂമ്പത്, എന്നിവരും കൂടെ 17 ഓളം കുടുംബ അംഗങ്ങളും ഉണ്ടായിരുന്നു.

റെക്കോർഡ് നേടിയ ടീമിനെ ബ്യൂസ് ഫാലസ് ഇന്റർനാഷണലിൻ്റെ ഡയറക്ടർ ചിത്രമയി ചെന്നൈയിലെ വിജയ് പാർക്കിലേക്ക് ക്ഷണിച്ചു.

മെയ് 18 ന് വീണ്ടും 32 ഭാഷയിൽ പാടി ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം പിടിക്കാനാണ് ഇവരുടെ അടുത്ത ശ്രമം.

Tags :