
ഭൂമി തരംമാറ്റത്തിലൂടെ ലഭിച്ച 1606 കോടി രൂപ സർക്കാർ തരം മാറ്റി: നെൽകൃഷി വികസനത്തിനു ചെലവഴിക്കേണ്ട തുകയാണ് സർക്കാർ അടിച്ചു മാറ്റിയത്: കർഷകർ വെറുതെയിരിക്കില്ലന്ന് കർഷക കോൺഗ്രസ്
കോട്ടയം : ഭൂമി തരംമാറ്റത്തിലൂടെ കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് എത്തിയ കോടികൾ സർക്കാർ തരംമാറ്റിയെടുത്തതായി ആരോപണം. 1606 കോടി രൂപയാണ് സർക്കാർ തരം മാറ്റി മറ്റു വകുപ്പുകളിലേക്ക് മാറിയതെന്ന ഗൗരവമായ ആരോപണമാണ് ഉയരുന്നത്. ഇത് ശരിയാണെങ്കിൽ സർക്കാർ തന്നെ പണം അടിച്ചുമാറ്റുന്ന ഏജൻസിയായി പ്രവർത്തിക്കുന്നു എന്നു വേണം കരുതാൻ.
കോട്ടത്തെ സാമൂഹ്യ പ്രവർത്തകനും കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ എബി ഐപ്പ് ആണ് സർക്കാരിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഉത്തരവാദി കൃഷി മന്ത്രിയാണെന്നും എബി ഐപ്പ് ചൂണ്ടിക്കാട്ടുന്നു.
ദൂമി തരം മാറ്റത്തിലൂടെ ലഭിച്ച 1606 കോടി
രൂപയിൽ ഒരു രുപ അവിടെ നിക്ഷേപിച്ച് ബാക്കി തുക വക മാറ്റി ചെലവഴിച്ച് സ൦സ്ഥാന സർക്കാർ കർഷകരുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടു. ഭൂമി തരംമാറ്റുന്നതിലൂടെ ലഭിക്കുന്ന പണം
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഷിക ആവശൃങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കേണ്ടത് എന്ന് ചട്ടങ്ങൾ പറയുമ്പോൾ അതിനു വിരുദ്ധമായ നടപടിയാണ് സർക്കാർ സ്വകരിച്ചത് എന്ന് വിവരാവകാശ രേഖകൾ വെളിവാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് കൃഷി വകുപ്പിന്റെ
പദ്ധതികളെല്ലാം നിർത്തി വച്ചിരിക്കുകയാണ്. ഈസാഹജര്യത്തിലാണ് സർക്കാർ ഈ പണം വക മാറ്റി ഉപയോഗിച്ചത്. ഈ വിഷയത്തിൽ കൃഷി വകുപ്പ് മന്ത്രിതുടരുന്ന മൗന൦ കേരളത്തിലെ
കർഷകരെ വഞ്ചിക്കുന്നതിനുള്ള ഒത്താശചെയ്യലാണ്. കർഷകരെ സംരക്ഷിക്കാൻ കഴിയാത്ത കൃഷി മന്ത്രിയാണ് കേരളത്തിൽ കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്നത്. സർക്കാരിന്റെ ഈ നടപടിക്ക് എതിരെ ശക്തമായ സമര പരിപാടികൾ സ൦ഘടിപ്പിക്കുമെന്നും കർഷക കോൺഗ്രസ് നേതാവ് അറിയിച്ചു.