ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ, കൃഷി ഓഫീസർ വിജിലൻസ് പിടിയിൽ. 25000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.
സ്വന്തം ലേഖകൻ
തൃശൂർ: ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ, കൃഷി ഓഫീസർ വിജിലൻസ് പിടിയിൽ. 25000 രൂപയാണ് തൃശൂർ എരുമപ്പെട്ടി കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ കൈക്കൂലിയായി വാങ്ങിയത്.
ഇന്ന് രാവിലെയാണ് സംഭവം. പരാതിക്കാരിയുടേയും പരാതിക്കാരിയുടെ മകളുടേയും പേരിലുള്ള ഭൂമി തരംമാറ്റുന്നതിനായി കൃഷി ഓഫീസിൽ ആഴ്ചകൾക്ക് മുൻപ് അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ പ്രകാരം സ്ഥലത്ത് എത്തി കൃഷി ഓഫീസർ പരിശോധന നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭൂമി തരംമാറ്റുന്നതിന് ശുപാർശ ചെയ്യുന്നതിനായി 25,000 രൂപയാണ് കൃഷി ഓഫീസർ ആവശ്യപ്പെട്ടത്. ആദ്യം ഭൂമി തരംമാറ്റുന്നതിന് ഫീസ് ചോദിച്ചതാണ് എന്നാണ് പരാതിക്കാരി കരുതിയത്. പിന്നീട് തിരക്കിയപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പരാതിക്കാരി വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വിജിലൻസിന്റെ നിർദേശപ്രകാരം ഫിനോഫ് തിലിനിൽ മുക്കിയ നോട്ടുകളുമായാണ് പരാതിക്കാരി എത്തിയത്. ഉടൻ തന്നെ കൃഷി ഓഫീസറെ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു.