കോട്ടയം : കേരളത്തിലെ മികച്ച ഭൂമിത്ര സേനക്ലബ്ബിനുള്ള അവാർഡ് ( സെൻട്രൽ സോൺ) കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് . കേരള കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭൂമിത്രസേന ക്ലബ്ബിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ളതാണ് അവാർഡ് പ്രഖ്യാപനം.
2023 – 24 വർഷത്തിൽ ഒട്ടനവധി മികവേറിയ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ അടിസ്ഥാനത്തിൽ കേരളത്തിലെ അറിയപ്പെടുന്ന ഭൂമിത്രസേന ക്ലബ്ബുകളിൽ ഒന്നായി മാറുകയായിരുന്നു കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. കുമരകം ജനതയ്ക്ക് ഏറെ അഭിമാനകരമായി മാറിയിട്ടുള്ള ഈ അവാർഡ് പ്രഖ്യാപനം സ്കൂളിന്റെ മികവ് സമൂഹത്തിൽ തിരിച്ചറിഞ്ഞിരിക്കുകയാണ്.
ജൂൺ 5 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും. ഈ വർഷം തന്നെ നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ സ്കൂളിനെ ജനങ്ങൾ ഒന്നാകെയും അഭിനന്ദിക്കുകയാണ്. പിടിഎയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും സ്കൂളിന് അഭിനന്ദനങ്ങൾ നേർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group