video
play-sharp-fill

പൗരത്വ നിയമം: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം

പൗരത്വ നിയമം: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം. അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലോയാണ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഡൽഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധിച്ചതിനാണ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തത്.

ഉപാധികളോടെയാണ് ഇദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചത്. നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖർ ആസാദ് ഡൽഹിയിൽ ഉണ്ടാകാൻ പാടില്ല, യുപിയിലെ സഹറൻപുർ പോലീസ് സ്റ്റേഷനിൽ എല്ലാ ശനിയാഴ്ചയും ഒപ്പിടണം. തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ. ആസാദിനൊപ്പം അറസ്റ്റിലായ മറ്റു 15 പേർക്ക് ജനുവരി ഒൻപതിന് ജാമ്യം ലഭിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 21ന് പുലർച്ചെയാണ് ചന്ദ്രശേഖർ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group