കേന്ദ്ര സര്‍ക്കാര്‍ ബെല്ലില്‍ റിക്രൂട്ട്മെന്റ്; ആഗസ്റ്റ് 12 ആണ് ലാസ്റ്റ് ഡേറ്റ്; വേഗം അപേക്ഷിച്ചോളൂ

Spread the love

ഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡ് (BHEL)ല്‍ ജോലി നേടാൻ അവസരം. ആർട്ടിസണ്‍ (ഗ്രേഡ്IV) തസ്തികകളിലായാണ് ഒഴിവുകള്‍.

ഫിറ്റർ, വെല്‍ഡർ, ടർണർ, മെഷിനിസ്റ്റ്, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഫൗണ്ടറിമാൻ തസ്തികകളിലാണ് നിയമനം. 500ലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലൈ 16 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 12 വരെയാണ് നിങ്ങള്‍ക്ക് അപേക്ഷിക്കാനാവുക. വിശദ വിവരങ്ങള്‍ ചുവടെ,

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡില്‍ ആർട്ടിസണ്‍ റിക്രൂട്ട്മെന്റ്. ഫിറ്റർ, വെല്‍ഡർ, ടർണർ, മെഷിനിസ്റ്റ്, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഫൗണ്ടറിമാൻ തസ്തികകളിലാണ് നിയമനം. ആകെ 515 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിശദമായ വിജ്ഞാപനവും, അപേക്ഷ നടപടികളും ബെല്ലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യോഗ്യത

ആർട്ടിസണ്‍ ഗ്രേഡ് IV തസ്തികയിലേക്ക് പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ഇതിന് പുറമെ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ (NTC) ഒപ്പം NAC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്
അപേക്ഷകർ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. അതില്‍ വിജയിക്കുന്നവരെ ഡോക്യുമെന്റ് വെരിഫിക്കേഷന് വിളിപ്പിക്കും. തുടർന്ന് മെഡിക്കല്‍ ടെസ്റ്റ് അടക്കണം നടത്തിയാണ് നിയമനം നല്‍കുക.

അപേക്ഷ ഫീസ്

ജനറല്‍/ ഇഡബ്ല്യൂഎസ്/ ഒബിസി വിഭാഗക്കാർക്ക് 1072 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് 472 രൂപയുമാണ് ഫീസ്.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ബെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ/ റിക്രൂട്ട്മെന്റ് പേജില്‍ നിന്ന് ആർട്ടിസണ്‍ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. ശേഷം നല്‍കിയ വിജ്ഞാപനം പൂർണ്ണമായും വായിച്ച്‌ മനസിലാക്കുക. തന്നിരിക്കുന്ന മാതൃകയില്‍ ആഗസ്റ്റ് 12 വരെ അപേക്ഷ നല്‍കാം.

വെബ്‌സൈറ്റ്: https://www.bhel.com