ഭീഷണിപ്പെടുത്തി പണപ്പിരിവ് ; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: സ്വകാര്യ ലോഡ്ജിൽ അതിക്രമിച്ചു കയറി മാനേജരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത് പണപ്പിരിവിനു ശ്രമിച്ച ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് സെക്രട്ടറിയെ സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തു. മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി ഫിറോസ്(34) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 21ന് പുല്ലേപ്പടിയിലുള്ള കൊച്ചിൻ പാർക്ക് ലോഡ്ജിൽ എത്തി പണം ആവശ്യപ്പെട്ട ഫിറോസ്, മാനേജർ വിനീഷ് പിരിവ് നൽകാൻ വിസമ്മതിച്ചതോടെ ഇഷ്ടികക്കട്ട എറിഞ്ഞ് ബഹളമുണ്ടാക്കുകയും മർദിക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :