
ദില്ലി: നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഭീം 3.0 ആപ്പ് (BHIM 3.0) പുറത്തിറക്കി. ഭാരത് ഇന്റർഫേസ് ഓഫർ മണി (BHIM) ആപ്പിലെ മൂന്നാമത്തെ പ്രധാന അപ്ഗ്രേഡാണിത്.
നിങ്ങൾ ഭീം ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇനി മുതല്‍ നിരവധി പുതിയ ഫീച്ചറുകള്‍ ലഭിക്കും. ഇതിൽ, ഉപയോക്താക്കൾക്കും വ്യാപാരികൾക്കും വേണ്ടിയുള്ള പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ അപ്ഗ്രേഡിന് ശേഷം ആപ്പില്‍ എന്തൊക്കെ അധിക സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് അറിയാം.
ഇനി ബിസിനസിന് വേണ്ടിയുള്ള ഫീച്ചറുകളെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, ഇതിന് ഒരു ഇൻ-ആപ്പ് പേയ്മെന്റ് സൊല്യൂഷൻ ഉണ്ട്. അത് ഓൺലൈൻ മർച്ചന്റ് പ്ലാറ്റ്ഫോമുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് പേയ്മെന്റുകൾ നടത്താൻ ഏതെങ്കിലും തേഡ്-പാര്‍ട്ടി ആപ്പുകളിലേക്ക് പോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ അപ്ഡേറ്റ് വിവിധ പ്ലാറ്റ്ഫോമുകളിൽ ഘട്ടം ഘട്ടമായി പുറത്തിറക്കുകയും അടുത്ത മാസത്തോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കുകയും ചെയ്യും. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭീം ആപ്പ് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ആപ്പ് ആരംഭിച്ചത്. അതിനുശേഷം രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.