ഇനി ഡൽഹി സന്ദർശിക്കാം;  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് നൽകി

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ അദ്ദേഹത്തിന് കർശന ഉപാധികളോടെ നേരത്തേ കോടതി ജാമ്യം നൽകിയിരുന്നു.

നാല് ആഴ്ച ഡൽഹി സന്ദർശിക്കരുതെന്ന വ്യവസ്ഥയിലാണ് ഡൽഹിയിലെ തീസ് ഹസാർ കോടതി ഇളവ് നൽകിയത്. ഡി.സി.പിയെ മുൻകൂട്ടി അറിയിച്ച ശേഷം ആസാദിന് ഡൽഹി സന്ദർശിക്കാമെന്ന് കോടതി വ്യക്തമാക്കി. ഡി.സി.പിയെ ഫോൺ വഴി അറിയിക്കാം. എന്നാൽ ഡൽഹിയിലോ സഹ്രാൻപൂരിലോ അല്ല ഉള്ളതെങ്കിൽ ഇ-മെയിൽ വഴി അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദ്രശേഖർ ആസാദ് ഗുരുതരമായ കുറ്റം ചെയ്തിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. സാദിനെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസും അറിയിച്ചു. ശനിയാഴ്ചകളിൽ പൊലീസിന് മുമ്പിൽ ഹാജരാവണമെന്ന വ്യവസ്ഥയിലും കോടതി ഇളവ് നൽകിയിട്ടുണ്ട്.