
കോട്ടയം : സിബിഎസ്ഇ സ്കൂളുകളുടെ സംഘടനയായ കോട്ടയം സെൻട്രൽ സഹോദയയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ‘ഭാവസുധ 2025’ കലാമത്സരങ്ങൾക്കു ദേവാലയകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിൽ തിരിതെളിഞ്ഞു.
സിനിമ സംവിധായകൻ ജയരാജ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കലാമത്സരങ്ങൾ ഉത്‌ഘാടനം ചെയ്തു. നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ വലിയ അധ്വാനമോ കഴിവോ ഒന്നും ഇല്ലെങ്കിലും ആർക്കും ഇഷ്ടമുള്ളതെല്ലാം മെനഞ്ഞെടുക്കാൻ സമസ്ത മേഖലകളിലും സാങ്കേതിക വിദ്യ വികസിച്ചു കഴിഞ്ഞു. പക്ഷെ നന്മയും കരുണയും സഹാനുഭൂതിയും ഒക്കെ നഷ്ടപെട്ടുപോകുന്ന കേവല കൃത്രിമ സൃഷ്ടികൾ സമൂഹത്തിനു ഗുണം ചെയ്യില്ല എന്ന് അദ്ദേഹം പറഞ്ഞു.
സൗജന്യമായി ലഭിക്കുന്ന പലതിനോടും വേണ്ട എന്ന് പറയാൻ കുട്ടികൾ ശീലിക്കണം . അതിൽ ഒളിഞ്ഞിരിക്കുന്ന കെണികൾ കുട്ടികൾ തിരിച്ചറിയാതെ പോകരുത് എന്ന്അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം സെൻട്രൽ സഹോദയ രക്ഷാധികാരി രഞ്ജിത്ത് രാജൻ, മാർ ബസേലിയോസ് പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. സജി യോഹന്നാൻ , പ്രിൻസിപ്പാൾ മിസ്സ്. നിനി എബ്രഹാം ബേക്കർ വിദ്യാപീഡ് പ്രിൻസിപ്പാൾ ഡോ. ബസ്സി എ.വർക്കി തുടങ്ങിയവർ സംസാരിച്ചു.