സർഗ സംഗമത്തിന്റെ വേദി ഉണരുന്നു! സെൻട്രൽ സഹോദയ കോൺക്ലേവിന്റെ നാലാമത് സിബിഎസ്ഇ സ്കൂളുകളുടെ ജില്ലാതല കലോത്സവം “ഭാവ സുധ 2025” സെപ്റ്റംബർ 19,20 തീയതികളിൽ ; സംവിധായകൻ ജയരാജൻ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം :  സെൻട്രൽ സഹോദയ കോൺക്ലേവിൻ്റെ നാലാമത് സി ബി എസ് സി സ്കൂളുകളുടെ ജില്ലാതല കലോത്സവം “ഭാവസുധ-2025” കോട്ടയം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ അങ്കണത്തിൽ സെപ്തംബർ 19, 20 തീയതികളിൽ നടത്തപ്പെടുന്നു.


കോട്ടയം കോൺക്ലേവിൻ്റെ പരിധിയിലുള്ള 13 സ്കൂളുകൾ മാറ്റുരയ്ക്കുന്ന കലോത്സവം കുട്ടികളുടെ സർഗ സംഗമത്തിന് വേദിയായി മാറും.

സെപ്തംബർ 19-ന് രാവിലെ 10- മണിയ്ക്ക് ആരംഭിക്കുന്ന പരിപാടി പ്രശസ്ത സിനിമാ സംവിധായകൻ  ജയരാജ് ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാപന ദിവസമായ സെപ്തംബർ 20-ന്, പ്രശസ്ത സിനിമാ താരം ബിബിൻ ബെന്നി സമ്മാനദാനം നിർവ്വഹിക്കും.