
കോട്ടയം: എട്ടു പതിറ്റാണ്ടു നീണ്ട കലാസപര്യ അസ്തമിച്ചു.കേരള നടനത്തിന്റെ തനതു ശൈലി ആയിരങ്ങൾക്ക് പകർന്ന് നൽകിയും ചടുലമായ ചുവടുകളും വടിവൊത്ത മുദ്രകളും, മിന്നിമറിയുന്ന നവരസങ്ങളും പകർന്നാടിയ നർത്തകി ഭവാനി ചെല്ലപ്പൻ കലാലോകത്ത് നിന്ന് യാത്രയായി 98 വയസായിരുന്നു.
ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം നൃത്തവിദ്യാലയത്തിന്റെ ഡയറക്ടറുമായ ഭവാനി ചെല്ലപ്പൻ മലയാളികൾക്ക് നൃത്ത സൗന്ദര്യം എത്രത്തോളമെന്ന് കാണിച്ചു നൽകിയയാളാണ്.
1952ൽ ആരംഭിച്ച ഭാരതീയ നൃത്ത കലാലയത്തിൽ സിനിമ, സീരിയൽ താരങ്ങളടക്കം ആയിരകണക്കിനു വിദ്യാർഥികളാണ് പഠിച്ചിറങ്ങിയത്. കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം, നാട്യഗുരുശ്രേഷ്ഠ തുടങ്ങിയ അംഗീകാരങ്ങളും, കലാരംഗത്തെ അതുല്യ നേട്ടങ്ങൾക്കു തിരുവിതാംകൂർ മഹാരാജാവിൽ നിന്നടക്കം ബഹുമതികളും ലഭിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group