തലകുത്തി  മറിഞ്ഞ് വീണു, ജീന്‍സും ടോപ്പുമൊക്കെ കീറി, പിന്നാലെ  നടുറോഡില്‍ ഇരുന്ന് കരഞ്ഞു ;മനസ് തുറന്ന് ഭാവന

തലകുത്തി മറിഞ്ഞ് വീണു, ജീന്‍സും ടോപ്പുമൊക്കെ കീറി, പിന്നാലെ നടുറോഡില്‍ ഇരുന്ന് കരഞ്ഞു ;മനസ് തുറന്ന് ഭാവന


സ്വന്തം ലേഖിക

കൊച്ചി :മലയാളികളുടെ പ്രിയ നടിയാണ് ഭാവന .കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, പൃഥ്വിരാജ്, ജയസൂര്യ, ഭാവന തുടങ്ങിയ വലിയ താര നിര അണിനിരന്ന ചിത്രമായിരുന്നു ‘സ്വപ്നക്കൂട്’.2003ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധേ നേടി.

പതിനാറാം വയസിലാണ് ഭാവന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിലെ കറുപ്പിനഴക് എന്ന ഗാനരംഗം ചിത്രീകരിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാവന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാനത്തിനായി സൈക്കിള്‍ ചവിട്ടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ വീണതും റോഡില്‍ കിടന്ന് കരഞ്ഞതുമൊക്കെ ഓര്‍ത്തെടുക്കുകയാണ് താരം ഇപ്പോള്‍.

ഭാവനയുടെ വാക്കുകള്‍:

ഇറക്കത്തിലൂടെ സൈക്കിള്‍ ഓടിച്ച്‌ വരുന്ന സീന്‍ ഉണ്ട്. ശേഷം അത് കട്ട് ചെയ്തിരിക്കുന്ന ഭാഗത്ത് താന്‍ നേരെ പോയി തലക്കുത്തി വീഴുന്നതാണ്. വീഴുമോ എന്ന ഭയം ഉണ്ടായിരുന്നു. ഇല്ല വീഴില്ല എന്നൊക്കെ താന്‍ തന്നെ പറയുന്നുണ്ട്. പക്ഷേ കണ്ട് നില്‍ക്കുന്നവര്‍ക്ക് താന്‍ ഇപ്പോള്‍ വീഴുമെന്ന് തന്നെ തോന്നി.

സൈക്കിളില്‍ നിന്നും വീഴാതിരിക്കാന്‍ നിര്‍മാതാവ് സൈക്കിളില്‍ പിടിച്ചിരുന്നു, എന്നിട്ടും ഞാന്‍ വീണു. ജീന്‍സും ടോപ്പുമൊക്കെ കീറി. പിന്നാലെ താന്‍ നടുറോഡില്‍ ഇരുന്ന് കരയുകയാണ് ചെയ്തത്. ഇപ്പോഴാണെങ്കില്‍ സാരമില്ല, സാരമില്ല എന്നൊക്കെ പറഞ്ഞ് താന്‍ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു.