തിരുവോണത്തോണി നയിക്കാൻ മങ്ങാട്ട് ഭട്ടതിരി ഇനിയില്ല: നാരായണ ഭട്ടതിരി അന്തരിച്ചു
കോട്ടയം: ചരിത്രത്തിൻ്റെ ഐതീഹ്യം പേറുന്ന തിരുവോണത്തോണി തുഴയാൻ ഇനി മങ്ങാട്ട് ഭട്ടതിരി ഇല്ല.
തിരുവോണ തോണിയുടെ സാരഥിയായ കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് നാരായണൻ ഭട്ടതിരി (70) അന്തരിച്ചു.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് കുമാരനല്ലൂരിൽ നിന്ന് പുറപ്പെടുന്ന തിരുവോണത്തോണി നയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരം ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്കു ശേഷം വീട്ടുവളപ്പിൽ നടക്കും.
പണ്ട് മങ്ങാട്ട് മന പണ്ട് സ്ഥിതിചെയ്തിരുന്നത് ആറന്മുളക്ക് കിഴക്ക് കാട്ടൂർ ദേശത്തായിരുന്നു. പിന്നീട് മങ്ങാട്ടുമന കാട്ടൂരിൽ നിന്നും മാറി കോട്ടയത്തിനടുത്ത് കുമാരനല്ലൂരിൽ വന്ന് മാറി താമസിച്ചു.
ചിങ്ങമാസത്തിലെ മൂലം നാളിൽ കുമാരനെല്ലൂരിലെ മങ്ങാട്ട് മനയിൽ നിന്നുമാണ് തിരുവോണത്തോണി പുറപ്പെടുന്നത്. ആറന്മുള ഭഗവാന് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി പോകുന്നതായാണ് ഐതീഹ്യം. കൊല്ലാട് സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ആയാണ് സർവീസിൽ നിന്നും വിരമിച്ചത്.
ഭട്ടതിരി തിരുവോണത്തോണിയുമായി ആറന്മുളയ്ക്കടുത്തുള്ള കാട്ടൂരിൽ എത്തുന്നതോടെ കരക്കാരുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും പിന്നീട് അലങ്കരിച്ച വലിയ തിരുവോണത്തോണിയിലേക്ക് മാറ്റുകയും കുമാരനെല്ലൂരിൽ നിന്നും വന്ന വള്ളം അകമ്പടിത്തോണിയായി മാറുകയും ചെയ്യും. പിന്നീട് കാട്ടൂരിൽ നിന്നു ഭട്ടതിരിയും കരക്കാർക്ക് ഒപ്പമാണ് ആറന്മുളയിലേക്ക് പമ്പാനദിയിലൂടെ യാത്ര തുടരുന്നത്.