അർദ്ധരാത്രിയിൽ തനിയെ വീട്ടിൽ നിന്നിറങ്ങി ഭാര്യ: പിൻ തുടർന്ന ഭർത്താവ് കണ്ടത് വാഴത്തോപ്പിലെ പ്രണയ രംഗം: ഭാര്യയും കാമുകനും ചേർന്ന് മദ്യപിക്കുന്നു: തുടർന്ന് ലൈംഗിക ബന്ധം: കല്ലെടുത്തെറിഞ്ഞ് ഭാര്യയുടെ തല പൊട്ടി: കിട്ടിയ തുണിയുടുത്ത് കാമുകൻ രക്ഷപ്പെട്ടു

Spread the love

തിരുപ്പൂർ: ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവ്, ഭാര്യാ കാമുകന്റെ വാഹനം കത്തിച്ചു. ഭാര്യയുടെ തലയോട്ടി കല്ലെറിഞ്ഞു തകർക്കുകയും ചെയ്തു.
തിരുപ്പത്തൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. 39 വയസ്സുള്ള സ്ത്രീയാണ് ഭർത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

ഇവരുടെ ഭർത്താവ്‌ ഒരു നിർമ്മാണ തൊഴിലാളിയാണ്. 4 പെണ്‍മക്കളുണ്ട് ദമ്പതികള്‍ക്ക്. ഇതില്‍ മൂന്ന് പേർ വിവാഹിതരാണെന്നാണ് റിപ്പോർട്ട്.ഒരു മകള്‍ മാത്രം വികലാംഗയായതിനാല്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു.

ഇതിനിടെ , ഭാര്യയുടെ പെരുമാറ്റത്തില്‍ ഭർത്താവിന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ജോലിക്ക് പോയ ശേഷം ഭാര്യ തനിച്ച്‌ മറ്റൊരാളെ കാണാറുണ്ടെന്നും ഇയാള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെ ഭാര്യയുടെ പെരുമാറ്റം ഭർത്താവ് രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. ഇതിനിടെ ഭാര്യക്ക് വേണ്ടി വാങ്ങിയ രണ്ടര പവൻ സ്വർണാഭരണം യുവതിയുടെ കഴുത്തില്‍ ഇല്ലാത്തത് കണ്ട് ഭർത്താവ് രോഷാകുലനായി. ഈ സംശയത്തിൻ്റെ പേരില്‍ അടുത്തിടെ ഭാര്യയുമായി തർക്കത്തില്‍ ഏർപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും തമ്മില്‍ തർക്കമുണ്ടായതോടെ ഭർത്താവിനെതിരെ യുവതി തിരുപ്പത്തൂർ വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. തുടർന്ന് പോലീസ് ഇരുവരെയും അനുനയിപ്പിച്ച്‌ പറഞ്ഞയച്ചു. ഇനി തെറ്റ് ചെയ്യില്ലെന്ന് ഭാര്യ ഉറപ്പ് നല്‍കിയതോടെ ഭർത്താവ് കൂടെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. തുടർന്ന് ഭർത്താവ് ഹൊസൂരില്‍ നിർമാണ ജോലിക്ക് പോയി. അവിടെ നിന്ന് ഭാര്യയെ വിളിക്കുമ്പോഴെല്ലാം ഭാര്യ മറ്റൊരു കോളിലാണെന്നു ഭർത്താവ് മനസ്സിലാക്കുകയും ചെയ്തു.

ഭിന്നശേഷിക്കാരിയായ മകളെ വീട്ടില്‍ തനിച്ചാക്കി കായലിനടുത്തുള്ള വാഴത്തോപ്പില്‍ വീണ്ടും രഹസ്യസുഹൃത്തിനെ കാണാൻ ഭാര്യ പോയതായി ഭർത്താവ് അറിയുകയും ചെയ്തു. തുടർന്ന് ഇന്നലെ ഭാര്യയെ കയ്യോടെ പിടികൂടാൻ വേണ്ടി ഇവരെ അറിയിക്കാതെ ഭർത്താവ് ഗ്രാമത്തില്‍ എത്തി. അന്ന് രാത്രി വീട്ടില്‍ ഒളിച്ചിരുന്ന് ഭാര്യയെ വിളിച്ചു. ഭാര്യയുടെ മൊബൈല്‍ ഫോണില്‍ പതിവുപോലെ തിരക്കായിരുന്നു. തുടർച്ചയായ കോളുകൾക്ക് ശേഷം ഭാര്യ ഫോണെടുത്ത് പതിവുപോലെ ഉറങ്ങാൻ പോവുകയാണെന്ന് കള്ളം പറഞ്ഞ് ഫോണ് കട്ട് ചെയ്തു.

തുടർന്ന് രാത്രി 10.30 ഓടെ വീട്ടില്‍ നിന്ന് തടാകക്കരയിലേക്ക് ഭാര്യ തനിച്ച്‌ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഭർത്താവ് യുവതിയെ പിന്തുടരുകയായിരുന്നു. അവിടെ വാഴത്തോപ്പില്‍ കാത്തുനിന്ന രഹസ്യസുഹൃത്തിനൊപ്പം യുവതി മദ്യപിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയുമായിരുന്നു. ഇതുകണ്ട് പ്രകോപിതനായ ഭർത്താവ് എത്തി, ഇരുവർക്കും നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഭാര്യയുടെ തലയോട്ടി പൊട്ടി രക്തം വാർന്ന നിലയിലായിരുന്നു. ഇതിനിടെ കയ്യില്‍ കിട്ടിയ വസ്ത്രങ്ങളുമായി രഹസ്യ സുഹൃത്ത് ഓടിപ്പോയി.

എന്നാല്‍, ഭർത്താവ് ഭാര്യാ കാമുകൻ ഉപേക്ഷിച്ച്‌ പോയ ഇരുചക്രവാഹനം പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ യുവതിയെ രക്ഷപ്പെടുത്തി തിരുപ്പത്തൂർ സർക്കാർ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. യുവതിയുടെയും , ഭർത്താവിൻ്റെയും പരാതിയില്‍ തിരുപ്പത്തൂർ താലൂക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.