ഭാര്യയും ഭർത്താവും കിടന്നുറങ്ങുമ്പോൾ തൊട്ടടുത്ത് അമ്മായിഅമ്മ: എന്തിനായിരിക്കാം? ഇത്തരം അമ്മായിയമ്മമാരാണോ കുടുംബം കലക്കുന്നത് ? ആകാംക്ഷ നിറഞ്ഞ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം.

Spread the love

ഡൽഹി: വിവാഹ ശേഷം ഭ‍ർത്തൃവീട്ടിലെത്തുന്ന യുവതികളെല്ലാം തന്നെ ഏറെ ഭയത്തോടെയും ബഹുമാനത്തോടെയും നേരിടുന്ന ഒരാളാണ് ഭര്‍ത്താവിന്‍റെ അമ്മ.
ഇരുവരും തമ്മിലുള്ള ബന്ധം പോലെയായിരിക്കും പിന്നീട് ആ കുടുംബത്തിന്‍റെ സ്വാസ്ഥ്യം തന്നെ നിശ്ചയിക്കപ്പെടുക.

അത്തരമൊരു അനുഭവത്തെ കുറിച്ച്‌ ഒരു യുവതി പങ്കുവച്ച വീഡിയോ പക്ഷേ, നേരെ വിപരീതാര്‍ത്ഥത്തിലാണ് പിന്നീട് പങ്കുവയ്ക്കപ്പെട്ടതും വൈറലായതും. യഥാര്‍ത്ഥ വീഡിയോയില്‍ നിന്നും മുറിച്ച്‌ മാറ്റിയ ഭാഗങ്ങളോടെയാണ് പിന്നീട് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

കഴിഞ്ഞ ജനുവരിയില്‍ ഡൗയിനില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയായിരുന്നു അത്. എന്നാല്‍ പലയിടങ്ങളില്‍ കറങ്ങി ഒടുവില്‍ ഇന്‍സ്റ്റാഗ്രാമം എക്സിലും എത്തിയപ്പോഴേക്കും വീഡിയോയിലെ വിഷയം മറ്റൊന്നായി മാറുകയായിരുന്നു. എക്സിലും ഇന്‍സ്റ്റാഗ്രാമിലും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ഇമേജ് മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതില്‍ കിടന്നുറങ്ങുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും സമീപം ഒരു സ്ത്രീ ഇരുവരെയും നോക്കി നില്‍ക്കുന്നത് കാണാം. ഒപ്പം ‘ദമ്ബതികള്‍ രാത്രി ഉറങ്ങുമ്ബോള്‍ മുറിയിലേക്ക് പതുങ്ങിയെത്തിയ അമ്മായിയമ്മയുടെ വീഡിയോ മരുമകള്‍ പങ്കുവച്ചു.’ എന്നായിരുന്നു എഴുതിയിരുന്നത്.

പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അമ്മായിയമ്മയുടെ ‘വകതിരിവ്’ ഇല്ലായ്മയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ കൊണ്ട് രംഗത്തെത്തി. ഇത്തരം അമ്മായിയമ്മമാരാണ് കുടുംബം കലക്കുന്നതെന്നായിരുന്നു ചിലരുടെ കുറിപ്പ്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു
.
യുവതി പങ്കുവച്ച യഥാര്‍ത്ഥ വീഡിയോയില്‍ നിന്നുള്ള മറ്റൊരു ദൃശ്യം.
ചൈനീസ് സമൂഹ മാധ്യമമായ ഡുയിനിലായിരുന്നു വീഡിയോ ആദ്യം പങ്കുവയ്ക്കപ്പെട്ടത്. ഉറങ്ങുമ്ബോള്‍ പ്രേതം തങ്ങളുടെ മുറിയിലേക്ക് കടന്നുവന്നതായി തോന്നിയെന്നും പിന്നാലെ മുറിക്കുള്ളില്‍ സിസിടിവി വച്ചെന്നും യുവതി പറയുന്നു. സിസിടിവിയില്‍ കണ്ട ദൃശ്യം തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചെന്നും യുവതി കുറിച്ചു. യഥാര്‍ത്ഥ്യത്തില്‍ അമ്മായിയമ്മ മുറിയിലേക്ക് വന്നത് ദമ്ബതിമാരോടൊപ്പം കിടക്കുന്ന കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടായിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ മകന്‍റെയും മരുമകളുടെയും ഉറക്കം കളയേണ്ടെന്ന് കരുതിയ അമ്മ. രാത്രിയില്‍ മുറിയിലേക്ക് വരികയും കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി ഉറക്കിയ ശേഷം തിരികെ കൊണ്ട് വന്നു കിടത്തുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.

എന്നാല്‍, പിന്നീട് ഈ വീഡിയോയില്‍ നിന്നും മറ്റ് ഭാഗങ്ങള്‍ മുറിച്ച്‌ മാറ്റിയ ശേഷം ഒരു ഫോട്ടോ ഇമേജ് മാത്രം വച്ച്‌ പങ്കുവച്ചപ്പോള്‍ യുവതി ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊന്നായിരുന്നു സമൂഹത്തിന് മുന്നിലേക്ക് കൈമാറ്റം ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ പലതും ഇത്തരത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നതിന് മറ്റൊരു ഉദാഹരണം കൂടിയായി ഈ വീഡിയോ.