
ആരും ചെയ്യാത്ത ത്യാഗം: ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്ത ഭർത്താവ് സോഷ്യൽ മീഡിയയിൽ വൈറൽ: ഏഴും ഒൻപതും വയസ് പ്രായമുള്ള കുട്ടികളുടെ ചുമതല പിതാവ് ഏറ്റെടുത്തു
ഡൽഹി: ഇപ്പോള്‍ വിവാഹേതര ബന്ധങ്ങളുടെ സീസണാണെന്ന് തോന്നുന്നു. ഓരോ ദിവസവും ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്.
വിവിധ കാരണങ്ങളാല്‍ സ്ത്രീയും പുരുഷനും വിവാഹത്തിനപ്പുറം വിവാഹേതര ബന്ധങ്ങളിലേക്ക് നീങ്ങുകയാണ്.
വിവാഹ ബന്ധം തകർക്കാൻ പങ്കാളിയെ കൊല്ലാൻ പോലും മടിക്കാറില്ല. ഇപ്പോഴിതാ ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്ത യുവാവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം. കട്ടർ ജട്ട് ഗ്രാമത്തില്‍ നിന്നുള്ള ബബ്ലു എന്ന യുവാവ് 2017ലാണ് ഗോരഖ്പൂരില്‍ നിന്നുള്ള രാധികയെ വിവാഹം കഴിച്ചത്. ഇവർക്ക് 7 ഉം 9 ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. ജോലി കാരണം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ ബബ്ലുവിന് സാധിച്ചിരുന്നില്ല. മിക്കവാറും ജോലി ആവശ്യത്തിനായ് കുടുംബത്തില്‍ നിന്ന് മാറി താമസിക്കുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സമയത്താണ് വികാസ് എന്ന യുവാവിനെ രാധിക കണ്ടുമുട്ടുന്നത്. അത് വിവാഹേതര ബന്ധത്തിലേക്ക് നയിച്ചു. പിന്നീട് ഇക്കാര്യം ബബ്ലുവിന്റെ കുടുംബം ബബ്ലുവിനെ അറിയിച്ചു. എന്നാല്‍ ബബ്ലുവിന് തന്റെ ഭാര്യയോട് ദേഷ്യം തോന്നിയില്ല. മറിച്ച് അദ്ദേഹം ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനമെടുത്തു.
ഭാര്യയുടെ വിവാഹേതര ബന്ധം മനസ്സിലാക്കിയ ബബ്ലു, വികാസുമായുള്ള ഭാര്യയുടെ വിവാഹം നടത്തി കൊടുക്കാൻ തീരുമാനിച്ചു. മാത്രമല്ല, കുട്ടികളുടെ ഉത്തരവാദിത്തം താൻ കൂടി ഏറ്റെടുക്കുമെന്നും അവള്‍ സന്തോഷിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ നാട്ടുകാരെ അറിയിക്കുകയും ദാനിനാഥ് ശിവക്ഷേത്രത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം നടത്തുകയും ചെയ്തു. വിവാഹത്തില്‍ നിരവധി ഗ്രാമീണർ പങ്കെടുത്തു. എന്ത് തന്നെയായലും വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
വികാസുമായി ഹാരങ്ങള്‍ കൈമാറുമ്പോള്‍ കണ്ണീർ പൊഴിക്കുന്ന രാധികയെ വിഡിയോയില്‍ കാണാം. ഭാര്യയുടെ സന്തോഷത്തിനായി ബബ്ലൂ നടത്തിയ ത്യാഗമാണ് എല്ലാവരെയും ഞെട്ടിച്ചത്. ചിലർ അദ്ദേഹത്തിൻ്റെ പ്രവർത്തനത്തെ പ്രശംസിച്ച് രംഗത്തെത്തി. എന്നാല്‍ ഈ പ്രവൃത്തിയെ വിമർശിക്കുന്നവരുമുണ്ട്.