പുനലൂരില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി : കൊലപാതക വിവരം പ്രതി ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു: പ്രതി പോലീസിൽ കീഴടങ്ങി.

Spread the love

പുനലൂർ: പുനലൂരില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്.

പ്രതി ഐസക് പോലീസിൽ കീഴടങ്ങി. കൊലപാതക വിവരം പ്രതി ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകം എന്നാണ് പോലീസ് പറയുന്നത്.

ഭർത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിനുശേഷം ഫേസ്ബുക്കില്‍ കൊലപാതകത്തിന്റെ കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഐസക് പുനലൂർ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.