video
play-sharp-fill

ഭാര്യയെ വെട്ടികൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു ; സംഭവത്തിൽ ദുരൂഹതയേറുന്നു

ഭാര്യയെ വെട്ടികൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു ; സംഭവത്തിൽ ദുരൂഹതയേറുന്നു

Spread the love

സ്വന്തം ലേഖിക

കൊല്ലം: അർദ്ധ രാത്രിയോടെ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തനിലയിൽ. അഞ്ചൽ തടിക്കാട് അമൃതാലയത്തിൽ ലേഖ(40) ആണ് കൊല്ലപ്പെട്ടത്. മുറിയുടെ സമീപത്തു നിന്ന് ഭർത്താവ് ജയനെ(45) വിഷം കഴിച്ചു മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണു സംഭവം. ഇരുനിലക്കെട്ടിടത്തിന്റെ മുകളിലായിരുന്നു ജയനും ലേഖയും താമസിച്ചിരുന്നത്.

സംഭവസമയത്ത് ഇരുവരുടെയും മക്കൾ തൊട്ടടുത്ത മുറിയിൽ ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ജയന്റെ മാതാപിതാക്കളും സഹോദരനും മുകളിലെത്തിയപ്പോൾ കതക് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. തുടർന്ന് കതക് വെട്ടിപ്പോളിച്ചാണ് ഇവർ അകത്ത് കയറിയത്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group