സ്വന്തം ഭര്‍ത്താവിന്റെ തല ഒരു കൂട്ടിനുള്ളില്‍ വച്ച്‌ പൂട്ടി താക്കോൽ കൈവശമാക്കി ഭാര്യ: ശ്വാസമെടുക്കാനുള്ള സംവിധാനം കൂട്ടിലുണ്ട്, സ്‌ട്രോ ഉപയോഗിച്ച്‌ വെള്ളവും കുടിക്കാം: എന്തിനാ ഈ യുവതി ഇങ്ങനെ ചെയ്യുന്നത് ?പിന്നിലെ സത്യം ഇതാണ്.

Spread the love

ഡൽഹി: സ്വന്തം ഭര്‍ത്താവിന്റെ തല ഒരു കൂട്ടിനുള്ളില്‍ വച്ച്‌ പൂട്ടി താക്കോലും കൈവശമാക്കി. ശ്വാസമെടുക്കാനുള്ള സംവിധാനം കൂട്ടിലുണ്ട്, സ്‌ട്രോ ഉപയോഗിച്ച്‌ വെള്ളവും കുടിക്കാം.
11 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുര്‍ക്കിയിലാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്. അന്താരാഷ്ട്ര

video
play-sharp-fill

മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ വിഷയം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എന്തിനാണ് യുവതി സ്വന്തം ഭര്‍ത്താവിനെ ഇങ്ങനെ പൂട്ടിയിട്ടത് എന്നതാണ് രസകരമായ കാര്യം.

തന്റെ ഏറ്റവും വലിയ ദുശീലമായ പുകവലി അവസാനിപ്പിക്കാനാണ് ഇബ്രാഹിം യുസെല്‍ എന്ന ചെറുപ്പക്കാരന്‍ ഭാര്യയെ കൊണ്ട് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യിപ്പിച്ചത്. 26 വര്‍ഷമായി പുകവലിക്കുന്ന ആളായിരുന്നു ഇബ്രാഹിം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുകവലി ഉപേക്ഷിക്കാന്‍ പല മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. പുകവലി കൂടുന്നതില്‍ യുവാവിനും ഭാര്യക്കും ആശങ്കയുണ്ടായിരുന്നു. ഇതോടെയാണ് വ്യത്യസ്തമായ ഈ മാര്‍ഗം സ്വീകരിച്ചത്.

ഒരു ദിവസം രണ്ട് പാക്കറ്റ് സിഗററ്റ് വരെ യുവാവ് വലിക്കുമായിരുന്നു. നിരവധി തവണ ശ്രമിച്ചിട്ടും ദിവസവും രണ്ട് പായ്ക്കറ്റ് വലിക്കുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞില്ല എന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാ വര്‍ഷവും, തന്റെ മൂന്ന് മക്കളുടെ ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും ഇദ്ദേഹം പുകവലിക്കില്ല,

പക്ഷേ കൂടുതല്‍ ദിവസങ്ങളിലും ഇത് ഒഴിവാക്കാനും കഴിഞ്ഞിട്ടില്ല. ഇദ്ദേഹം തന്റെ തല കൂട്ടില്‍ പൂട്ടുകയും തുറക്കാന്‍ ഇതിന്റെ താക്കോല്‍ ഭാര്യക്ക് കൊടുക്കുകയും ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു, എന്നാല്‍ പുകവലി ഉപേക്ഷിച്ചോ ഇല്ലയോ എന്നതിന് വ്യക്തമായ തെളിവുകളൊന്നും ഇല്ല