video
play-sharp-fill

ഭാരത് ആശുപത്രി കെട്ടിടം  നിർമിച്ചിരിക്കുന്നത് അനധികൃതമായി , രേഖകളൊന്നും നഗരസഭയിൽ കാണാനില്ല;  രേഖകൾ ഭാരത് മുക്കിയതോ, മുങ്ങിയതോ?…! ഭാരത് ആശുപത്രിയുടെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ചട്ടം ലംഘിച്ച് ; ഭാരതിന്റെ കെട്ടിട നിർമ്മാണം സംബന്ധിച്ചുള്ള രേഖകളൊന്നും കാണാനില്ലെന്നു നഗരസഭ; സെക്രട്ടറിയും ചെയർമാനും കുടുങ്ങും

ഭാരത് ആശുപത്രി കെട്ടിടം നിർമിച്ചിരിക്കുന്നത് അനധികൃതമായി , രേഖകളൊന്നും നഗരസഭയിൽ കാണാനില്ല; രേഖകൾ ഭാരത് മുക്കിയതോ, മുങ്ങിയതോ?…! ഭാരത് ആശുപത്രിയുടെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ചട്ടം ലംഘിച്ച് ; ഭാരതിന്റെ കെട്ടിട നിർമ്മാണം സംബന്ധിച്ചുള്ള രേഖകളൊന്നും കാണാനില്ലെന്നു നഗരസഭ; സെക്രട്ടറിയും ചെയർമാനും കുടുങ്ങും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചട്ടം ലംഘിച്ച് കോട്ടയം നഗരമധ്യത്തിൽ ഭാരത് ആശുപത്രി ഗ്രൂപ്പ് കെട്ടിപ്പൊക്കിയ ബഹുനില ആശുപത്രി കെട്ടിടത്തിന്റെ രേഖകൾ നഗരസഭ ഓഫിസിൽ കാണാനില്ലെന്ന നിർണ്ണായക വിവരം തേർഡ് ഐ ന്യൂസ് ലൈവിന്. 14 വർഷം മുൻപ് ഭാരത് ആശുപത്രി നഗരമധ്യത്തിൽ പടുത്തുയർത്തിയ കെട്ടിടത്തിന്റെ രേഖകളാണ് നഗരസഭ ഓഫിസിൽ നിന്നും കാണാതായിരിക്കുന്നത്. കെട്ടിടം നിർമ്മിച്ച സമയത്ത് അധികാരത്തിൽ ഇരുന്ന ചെയർമാനും, സെക്രട്ടറിയും അടക്കമുള്ളവരുടെ ഒത്താശയോടെയാണ് യാതൊരു മാനദണ്ഡവുമില്ലാതെ ഭാരത് ആശുപത്രി നഗരമധ്യത്തിൽ കെട്ടിടം കെട്ടിപ്പൊക്കിയതെന്നാണ് വ്യക്തമാകുന്നത്.

2006 ലാണ് കോട്ടയം നഗരമധ്യത്തിൽ ഭാരത് ആശുപത്രി ഗ്രൂപ്പ് തിരുനക്കര ആസാദ് ലെയിൻ റോഡിൽ കെട്ടിടം കെട്ടിപ്പൊക്കുന്നത്. ഈ കെട്ടിടം നിർമ്മിക്കുന്ന സമയത്ത് കോട്ടയം നഗരസഭ ഭരിച്ചിരുന്നത് ഭാരത് ആശുപത്രി ഗ്രൂപ്പിന് ഏറെ പ്രിയപ്പെട്ട ചെയർമാനായിരുന്നു. ഭാരത് ആശുപത്രിയുടെ പി.ആർ.ഒയും വിനീത വിധേയനുമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. ഇപ്പോഴും ഭാരത് ഗ്രൂപ്പിനു വേണ്ടി ഇവരുടെ നീക്കങ്ങൾക്കും, തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കും കുട പിടിക്കുന്നതും ഇതേ രാഷ്ട്രീയ നേതാവ് തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ കെട്ടിടം നിർമ്മിക്കുന്നതിനു പെർമിറ്റിനായി നഗരസഭയിൽ സമർപ്പിച്ച അപേക്ഷ കൈകാര്യം ചെയ്ത ഫയൽ നമ്പർ, ഈ ഫയലിലെ മുഴുവൻ രേഖകളുടെയും പകർപ്പ്, ഈ അപേക്ഷയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളുടെയും റിപ്പോർട്ടുകളുടെയും പകർപ്പ്. അപേക്ഷയുടെ അടിസ്ഥാനത്തിൽ നഗരസഭ നൽകിയ താല്കാലിക സ്ഥിരം ബിൽഡിങ് പെർമിറ്റിന്റെ പകർപ്പ്, അപേക്ഷയുമായി ബന്ധപ്പെട്ട് എല്ലാ ഫയലിന്റെയും മുഴുവൻ പേജുകളുടെയും പകർപ്പ്, കുറിപ്പ് . ഈ കെട്ടിടത്തിലേയ്ക്കുള്ള റോഡിന്റെ വീതി എന്നിവയാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്.

എന്നാൽ, ഇതിനു ആവശ്യമായ രേഖകൾ ഒന്നും തന്നെ കോട്ടയം നഗരസഭ ഓഫിസിൽ ഇല്ലെന്ന മറുപടിയാണ് അന്നും, ഇന്നും ഇനി എന്നും നഗരസഭ ഓഫിസിൽ നിന്നും ലഭിക്കുക. കെട്ടിട നിർമ്മാണം നടത്തിയ സമയത്ത് നഗരസഭയുടെ അദ്ധ്യക്ഷനായിരുന്ന ആളും, സെക്രട്ടറിയും ചേർന്നു ഈ ഫയലുകൾ മുക്കിയോ എന്ന സംശയമാണ് ഉയരുന്നത്.