ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി: 4 ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമെന്ന് പോലീസ്
പാലക്കാട്: ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ലക്കിടി തീരദേശ റോഡിന് സമീപത്താണ് പുഴയിൽ ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 4 ദിവസം പഴക്കം ഉള്ളതായി സംശയിക്കുന്നതായി ഒറ്റപ്പാലം പോലീസ് അറിയിച്ചു. പകുതി പുഴയിലും പകുതി ഭാഗം തീരത്തുമായാണ് മൃതദേഹം കിടന്നിരുന്നത്.
പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഒറ്റപ്പാലം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് വിട്ടു നൽകി. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
Third Eye News Live
0