
സ്വന്തം ലേഖിക
തൃത്താല: ഭാരതപ്പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.യുവതിയുടേത് മുങ്ങിമരണമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൈപ്പത്തി അറ്റുപോയത് തെരുവുനായയുടെ കടിയേറ്റാണെന്നും യുവതിയുടെ കൈയില്‍ ജീവിയുടെ കടിയേറ്റതായാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃത്താല പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിതയെ (28) പട്ടാമ്പി പാലത്തിനു സമീപം ഭാരതപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈപ്പത്തിയറ്റ് അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃത്താല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി. വിജയകുമാര്‍, പേരാമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ വി. അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഹരിതയുടെ ബാഗും രേഖകളടങ്ങിയ മറ്റൊരു കവറും തെരുവുനായകള്‍ കടിച്ചുപറിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ഇവരുടെ അറ്റുപോയ കൈപ്പത്തി കണ്ടെത്താനായില്ല.
ഹരിതയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും യുവതിയുടെ ബന്ധുക്കളും പോലീസും പറയുന്നു. അതേസമയം, യുവതി പട്ടാമ്ബിയില്‍ എങ്ങനെ എത്തിയതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ആറരവര്‍ഷം മുമ്ബായിരുന്നു യുവതിയുടെ വിവാഹം. വിവാഹത്തിനുശേഷം കൈപ്പറമ്ബ് പോണോരിലെ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം.
ഇവരുടെ വീട്ടില്‍ നിന്ന് പട്ടാമ്ബി ഭാഗത്തേക്ക് നേരിട്ടുള്ള ബസ് സര്‍വീസുകളുണ്ട്. ഏതെങ്കിലും ബസില്‍ കയറി പട്ടാമ്ബിയിലെത്തിയതാകാമെന്നാണ് നിഗമനം. ഇതില്‍ വ്യക്തത തേടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പേരാമംഗലം പോലീസാണ് അന്വേഷണം നടത്തുന്നത്.



