
സ്വന്തം ലേഖിക
കുറ്റിപ്പുറം: ഭാരതപ്പുഴ പാലത്തിന്റെ തൂണിനു സമീപം പച്ച നിറത്തിലുള്ള സഞ്ചികള്‍ കണ്ടുകിട്ടിയത് 2018 ജൂലൈ 4 നാണ്.
മിനി പമ്പയില്‍ കാറ്റുകൊള്ളാനെത്തിയ യുവതിയും യുവാവുമാണ് ആദ്യം കണ്ടത്. സഞ്ചി തുറന്ന് നോക്കിയപ്പോള്‍ ചതുരാകൃതിയില്‍ ഉള്ള ഏതാനം ബോക്സ്. സംശയം തോന്നിയതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പരിശോധിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന രീതിയിലുള്ള 5 ക്ലേമോര്‍ കുഴിബോംബുകളും വെടിക്കോപ്പുകളുമാണു തീര്‍ഥാടനകേന്ദ്രമായ മിനി പമ്പയ്ക്കു മുന്നില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ വിശദമായ തിരച്ചിലില്‍ കൂടുതല്‍ വെടിയുണ്ടകളും മറ്റ് സ്ഫോടന വസ്തുക്കളും പുഴയില്‍ നിന്ന് കണ്ടെത്തി. മലപ്പുറം എആര്‍ ക്യാമ്പിലേക്കു മാറ്റിയ സ്ഫോടക വസ്തുക്കള്‍ പിന്നീട് വിദഗ്ധ സംഘമെത്തി നിര്‍വീര്യമാക്കി.
കണ്ടെടുത്തത് ക്ലേമോര്‍ വിഭാഗത്തില്‍ പെട്ട കുഴിബോംബുകളായിരുന്നു. 5 കുഴിബോംബുകളായിരുന്നു ഉണ്ടായിരുന്നത്. മുന്‍വശത്തുള്ള 50 മീറ്റര്‍ ചുറ്റളവില്‍, മുഴുവന്‍ ആളുകളുടെയും ജീവനെടുക്കാന്‍ ‘ക്ലേമോറുകള്‍’ക്ക് കഴിയും. മുന്‍വശത്തുള്ള 50 മീറ്റര്‍ ചുറ്റളവില്‍, മുഴുവന്‍ ആളുകളുടെയും ജീവനെടുക്കാന്‍ ‘ക്ലേമോറുകള്‍’ക്ക് കഴിയും.’
ക്ലേമോര്‍ മൈനുകള്‍ക്കു പുറമെ ട്യൂബ് ലോഞ്ചര്‍, മെറ്റല്‍ കണക്ടര്‍, എസ്എല്‍ആര്‍ തോക്കില്‍ ഉപയോഗിക്കുന്ന അഞ്ഞൂറോളം തിരകള്‍ ഉള്‍പ്പെടെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്
പൊലീസിനു പിന്നാലെ എന്‍എസ്ജിയും സിബിഐയും അന്വേഷണത്തിന് എത്തി. അന്വേഷണം മഹാരാഷ്ട്രയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ എത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. ഫാക്ടറിയില്‍ നിന്ന് അതിര്‍ത്തിയിലെ ക്യാമ്പുകളിലേക്ക് അയച്ച കുഴിബോബുകളില്‍ ചിലതായിരുന്നു കുറ്റിപ്പുറത്ത് കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ഇത് എങ്ങനെ പുഴയിലെത്തി എന്നത് ഇന്നും ദുരൂഹമാണ്.
ബോംബുകളുടെ ബാച്ച് പരിശോധിച്ചതില്‍ നിന്ന്, ഫാക്ടറിയില്‍ നിന്ന് വിവിധ ക്യാമ്പുകളിലേക്ക് അയച്ചവയാണെന്നും കണ്ടെത്തി. ഇതു പുറത്തെത്തിയത് എങ്ങനെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പഴക്കമേറിയ വെടിക്കോപ്പുകള്‍ നശിപ്പിക്കുന്നതിനായി ക്യാമ്പുകളില്‍ നിന്ന് മാറ്റാറുണ്ടെങ്കിലും പുറത്ത് ഉപേക്ഷിക്കാറില്ല. 2 വര്‍ഷം മുന്‍പ് അന്വേഷണം സിബിഐ ഏറ്റെടുത്തു. കുറ്റിപ്പുറം മരാമത്ത് വകുപ്പ് ഗെസ്റ്റ് ഹൗസില്‍ സിബിഐ സംഘം ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും പിന്നീട് പുറത്തെത്തിയിട്ടില്ല.