
കോട്ടയം: അഭിമാനമാണ് ഭാരതാമ്പ, ഒറ്റപ്പെടുത്തുക എൽഡിഎഫ്, യൂഡിഎഫ് മുന്നണികളെ എന്ന മുദ്രവാക്യമുയർത്തി ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ഭാരതാമ്പ പുഷ്പാർച്ചന കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടത്ത് നടന്നു.
ബിജെപി മുതിർന്ന നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ, കർഷകമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ എസ് ജയസൂര്യൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് രതീഷ്, ലാൽ കൃഷ്ണ ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി അറയിൽ, ജില്ലാ ട്രഷറർ ലിജി വിജയകുമാർ, മറ്റ് ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.