
തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള വിസി നടത്തിയ സസ്പെൻഷൻ, റജിസ്ട്രാർ കോടതിയില്‍ ചോദ്യം ചെയ്യും.
സംസ്ഥാന സർക്കാരും റജിസ്ട്രാർ കെ.എസ് അനില്‍ കുമാറിനൊപ്പമാണ്. സിൻഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന സർവകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചാണ് വിസിയുടെ നടപടി. എന്നാല്‍ അത്തരം അടിയന്തര സാഹചര്യം നിലവില്‍ ഇല്ലെന്നാണ് റജിസ്ട്രാറും സർക്കാരും പറയുന്നത്.
റജിസ്ട്രാറിന് തുടരാമെന്ന സന്ദേശം സർക്കാർ നല്‍കുന്നുണ്ട്.
നടപടിക്ക് എതിരെ ഇന്നും രാജ് ഭവനിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവധിയില്‍ പോയ വിസി മോഹൻ കുന്നുമ്മലിന് പകരം രാജ്ഭവൻ ചുമതല നല്‍കിയ ഡിജിറ്റല്‍ വിസി സിസ തോമസിനെതിരെയും ഇടത് സംഘടനകളുടെ എതിർപ്പ് ഉയരാൻ ഇടയുണ്ടെന്നാണ് സൂചന. ഇന്നലെ രാത്രി സർവകലാശാല കവാടത്തിന് മുകളില്‍ ഗവർണർക്കെതിരെ എസ്‌എഫ്‌ഐ ബാനർ ഉയർത്തി പ്രതിഷേധിച്ചു.