ഭാരതാംബ ചിത്ര വിവാദം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി; രാജ്ഭവനിലെ പരിപാടികള്‍ക്ക് ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രം ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കും

Spread the love

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടല്‍.

രാജ്ഭവനിലെ പരിപാടികള്‍ക്ക് ഔദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നല്‍കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം വിഷയം ചർച്ച ചെയ്തതിന് പിന്നാലെയാണ് തീരുമാനം.

രാജ്ഭവനിലെ ഔദ്യോഗിക പരിപാടികള്‍ അല്ലെങ്കില്‍ പോലും ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രം ഉപയോഗിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്ത് നല്‍കുക. മറ്റ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് കാര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ സർക്കാരിനുള്ള എതിർപ്പ് ഗവർണറെ അറിയിക്കും. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സർക്കാരിൻ്റെ തീരുമാനം.