play-sharp-fill
ഭാരത് പെട്രോളിയം വിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ ; രാജ്യസ്‌നേഹം പ്രസംഗിക്കുന്നവർ തന്നെ രാജ്യത്തെ ഓരോ ദിവസവും വിൽക്കുകയാണ് : ഹൈബി ഈഡൻ

ഭാരത് പെട്രോളിയം വിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ ; രാജ്യസ്‌നേഹം പ്രസംഗിക്കുന്നവർ തന്നെ രാജ്യത്തെ ഓരോ ദിവസവും വിൽക്കുകയാണ് : ഹൈബി ഈഡൻ

 

സ്വന്തം ലേഖിക

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം എം.പി ഹൈബി ഈഡൻ രംഗത്ത്. പൊതുമേഖല കമ്പനിയായ ഭാരത് പെട്രോളിയം വിൽക്കുന്നതിനെതിരെയാണ് അദ്ദേഹം പാർലമെന്റിൽ പൊട്ടിത്തെറിച്ചത്. വലിയ രാജ്യസ്നേഹം പ്രസംഗിക്കുന്നവർ രാജ്യത്തെ ഓരോ ദിവസവും വിൽക്കുകയാണെന്നായിരുന്നു ഹൈബി പറഞ്ഞത്.

ബിപിസിഎൽ വളരെ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അത് വിൽക്കാനുള്ള തീരുമാനം പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തെ പൊതുമേഖല കമ്പനികളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത മാർച്ചോടെ വിൽക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും ഈ വർഷം തന്നെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ ഈ നിലപാടുകളെ ശക്തമായി പ്രതിരോധിക്കണം എന്ന് ഹൈബി പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരുലക്ഷം കോടി രൂപ സമാഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുമേഖല കമ്പനികളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയവും വിൽക്കുന്നതെന്നാണ് ഹൈബി പറയുന്നത്.

എയർ ഇന്ത്യയുടെ വിൽപ്പനയിൽ വിദേശ നിക്ഷേപ സംഗമങ്ങളിൽ നിക്ഷേപകർ വലിയ താത്പര്യം കാണിക്കുന്നുണ്ട്. മുമ്പ്് ഈ താത്പര്യം ഇത്രയും ഉണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനും പ്രതിസന്ധികൾ മറികടക്കാനുമായി ശരിയായ സമയങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.