play-sharp-fill
ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി ഭാരത് മാര്‍ക്കറ്റ്‌ഡോട്ട് ഇന്‍ ; ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൂചന

ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി ഭാരത് മാര്‍ക്കറ്റ്‌ഡോട്ട് ഇന്‍ ; ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൂചന

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനായി എറ്റവുമധികം ആശ്രയിക്കുന്ന രണ്ട് ഇകൊമേഴ്‌സ് സ്ഥാപനങ്ങളാണ് ഫ്‌ളിപ്കാര്‍ട്ടും ആമസോണും. ഈ ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയായി പുതിയ എതിരാളി എത്തുന്നു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍ എന്നപേരില്‍ ഇകൊമേഴ്സ് രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ പ്രമുഖ ടെക്നോളജി കമ്പനികളാകും ഭാരത് മാര്‍ക്ക്റ്റ് ഡോട്ട് ഇന്‍ ന് സാങ്കേതിക സഹായം നല്‍കി വരിക. കൂടാാതെ മികച്ച സപ്ലൈ ചെയിനും ഉണ്ടാകും.

ഇതിനായി വിവിധ കൊറിയര്‍ കമ്പനികളുമായി സഹകരണത്തിലെത്തിക്കഴിഞ്ഞിട്ടുണ്ട്. കൂടാതെ നിര്‍മാതാക്കളില്‍ന്നിന്നും ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാകും.

പുതിയ ഇകൊമേഴ്‌സ് സ്ഥാപനമായ ഭാരത് മാര്‍ക്ക്റ്റ്‌ഡോട്ട് ഇന്‍ ജിയോമാര്‍ട്ട് അടക്കമുള്ളവയ്ക്ക്് ഇത് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ഫെയ്‌സ്ബുക്കിന്റെ പങ്കാളിത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ഇകൊമേഴ്സ് പ്ലാറ്റ്ഫോമാണ് ജിയോമാര്‍ട്ട്.

ഡിപിഐഐടി)യുടെ സഹകരണത്തോടെ ചെറുകിട വ്യാപാരികളെയും പലചരക്ക് കടക്കാരെയും ഒരുകുടക്കീഴില്‍ അവതരിപ്പിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് സിഎഐടി നേരത്തെ സൂചന നല്‍കുകയും ചെയ്തിരുന്നു.