ഭാരത് ജോഡോ യാത്രക്ക് പിരിവ് നൽകിയില്ല ; കടയില്‍ അക്രമം നടത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

Spread the love

കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പിരിവ് നല്‍കാത്ത കടയില്‍ അക്രമം നടത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍.

video
play-sharp-fill

കൊല്ലം വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സലിം സൈനുദ്ദീന്‍, ഡി.സി.സി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്‌. അനീഷ് ഖാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനാണ് അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. പിരിവ് നല്‍കാത്ത കടയില്‍ അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കെതിരായാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അക്രമം നടത്തിയത്.

ഭാരത് ജോഡോ യാത്രയുടെ പിരിവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പച്ചക്കറി കടയിലെത്തിയത്. സംഭാവനയായി 2000 രൂപയുടെ രസീത് അനസിന് എഴുതി നല്‍കിയെങ്കിലും 500 രൂപ മാത്രമേ നല്‍കാനാവൂവെന്ന നിലപാട് സ്വീകരിച്ചു.

എന്നാല്‍, 2000 തന്നെ വേണമെന്ന നിലപാട് നേതാക്കള്‍ ആവര്‍ത്തിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും നേതാക്കള്‍ അടിച്ചു തകര്‍ത്തുവെന്നാണ് അനസിന്‍റെ പരാതിയില്‍ പറയുന്നത്. കുന്നിക്കോട് പൊലീസിലാണ് കടയുടമ പരാതി നല്‍കിയത്.