
സ്വന്തം ലേഖിക
ആലപ്പുഴ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ആലപ്പുഴയിലും അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്തു.
യാത്ര തുടങ്ങും മുൻപ് തന്നെ കാറില്‍ യാത്ര ചെയ്‌തെത്തിയ കുടുംബത്തെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. യാത്ര വരുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് തന്നെ സ്ഥലത്തെത്തിയ കുടുംബത്തെ പുറക്കാട് ജംങ്ഷന് സമീപം ദേശീയ പാതയില്‍ പള്ളിക്ക് മുന്‍വശത്ത് വച്ച് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചുകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ കാര്‍ തടഞ്ഞ് അസഭ്യം പറഞ്ഞ പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ചു. കുടുബം കാറിന് പുറത്തിറങ്ങിയ ശേഷവും ചീത്ത വിളി തുടര്‍ന്നു. കുടുംബം അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി.