
സർക്കാർ പറഞ്ഞാലും ഭാരത് ആശുപത്രിയ്ക്കു പുല്ലു വില: കൊവിഡ് ആന്റിജൻ ടെസ്റ്റിനു ഭാരത് ആശുപത്രി ഈടാക്കുന്നത് സർക്കാർ പറഞ്ഞതിലും ഇരട്ടി തുക
തേർഡ് ഐ ബ്യൂറോ
കോട്ടയം: സർക്കാർ പറഞ്ഞാലും ഭാരത് ആശുപത്രിയ്ക്കു പുല്ലു വില…! കൊവിഡ് ആന്റിജൻ ടെസ്റ്റിനു സർക്കാർ 300 രൂപ നിശ്ചയിച്ചപ്പോൾ ഇരട്ടി നിരക്കാണ് ഭാരത് ആശുപത്രി കോട്ടയത്ത് ഈടാക്കുന്നത്. ഇന്നലെ കൊവിഡ് ആന്റിജൻ ടെസ്റ്റ് എടുക്കാൻ എത്തിയ രോഗിയിൽ നിന്നും 625 രൂപയാണ് ഭാരത് ആശുപത്രി അധികൃതർ ഈടാക്കുയത്. 300 രൂപ മാത്രം പുറത്തെ ലാബുകളിൽ ഈടാക്കുമ്പോഴാണ് കൊടും കൊള്ള നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെയും, ലാബുകളിലെയും കൊവിഡ് പരിശോധനാ നിരക്ക് സർക്കാർ പുനർ നിശ്ചയിച്ചത്. നേരത്തെ 625 രൂപയായിരുന്നു കൊവിഡ് ആന്റിജൻ ടെസ്റ്റിനു ഈടാക്കിയിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ആരോഗ്യ വകുപ്പ് നിരക്ക് കുറയ്ക്കാൻ നിർദേശം നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടു പോലും ഇതുവരെയും ഭാരത് ആശുപത്രി ഗ്രൂപ്പ് നിരക്ക് കുറയ്ക്കാൻ തയ്യാറായില്ലെന്നാണ് വ്യക്തമാകുന്നത്. തിങ്കളാഴ്ച ആശുപത്രിയിൽ എത്തി കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയ യുവാവിൽ നിന്നും 625 രൂപയാണ് ഈടാക്കിയത്. ഇതു സംബന്ധിച്ചു ആശുപത്രി അധികൃതരെയും ജീവനക്കാരെയും സമീപിച്ചെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല.
കോട്ടയം ജില്ലയിലെ തന്നെ സ്വകാര്യ ലാബുകൾ പോലും സർക്കാർ നിശ്ചയിച്ച നിരക്ക് ഈടാക്കുമ്പോഴാണ് ആശുപത്രി അധികൃതർ കൊള്ള നിരക്കീടാക്കുന്നത്. നേരത്തെ ഇവിടെ ഡോക്ടർക്കും ജീവനക്കാർക്കും അടക്കം കൊവിഡ് സ്ഥിരീകരിച്ചിട്ടും ജില്ലാ ഭരണകൂടത്തിന്റെ കൂട്ട് പിടിച്ച് ഇതു മറച്ചു വയ്ക്കാനാണ് ആശുപത്രി അധികൃതർ തുനിഞ്ഞത്. ഇത് അടക്കമുള്ള സാഹചര്യം നിലനിൽക്കുമ്പോഴാണ് ഭാരത് ആശുപത്രിയിൽ എത്തുന്ന രോഗികളിൽ നിന്നും കൊവിഡ് ആന്റിജൻ ടെസ്റ്റിന്റെ പേരിൽ കൊള്ള നിരക്ക് ഈടാക്കുന്നത്.