Saturday, May 17, 2025
HomeMainമൻമോഹൻ സിങ്ങിന് ഭാരതരത്‌നം; പ്രമേയം പാസാക്കി തെലങ്കാന സർക്കാർ, പിന്നാലെ വിവാദങ്ങള്‍ മുറുകുന്നു

മൻമോഹൻ സിങ്ങിന് ഭാരതരത്‌നം; പ്രമേയം പാസാക്കി തെലങ്കാന സർക്കാർ, പിന്നാലെ വിവാദങ്ങള്‍ മുറുകുന്നു

Spread the love

ഹൈദരാബാദ്:അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരത് രത്ന നല്‍കാൻ തെലങ്കാന സർക്കാർ പ്രമേയം പാസാക്കിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും സജീവമാകുന്നു.കഴിഞ്ഞ ദിവസമാണ് മൻമോഹൻ സിങ്ങിന് ഭാരത് രത്നം നല്‍കണമെന്നാവശ്യപ്പെട്ട് തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയത്.

 

തെലങ്കാന സംസ്ഥാനരൂപീകരണസമയത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനൊടുള്ള ആദരസൂചകമായാണ് ഭാരത് രത്നം നല്‍കണമെന്ന് തെലങ്കാന നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അവതരിപ്പിച്ച പ്രമേയത്തെ പ്രധാന പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതിയും പിന്താങ്ങി.

ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിൻറെ പ്രധാനശില്‍പിയായ മൻമോഹൻ സിംഗിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിൻറെ വളപ്പില്‍ അദ്ദേഹത്തിൻറെ പ്രതിമ സ്ഥാപിക്കുമെന്നും തെലങ്കാന സർക്കാർ വ്യക്തമാക്കി.മൻമോഹൻ സിങ്ങിന് ഭാരത് രത്നം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ബിജെപി എതിർത്തു.

മൻമോഹൻ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് മുമ്ബ് തെലുഗു മണ്ണിൻറെ മകനായ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിൻറെ പ്രതിമയാണ് സർക്കാർ ആദ്യം സ്ഥാപിക്കേണ്ടത് എന്ന് ബിജെപി എംഎല്‍എ ആളേരു മഹേശ്വർ റെഡ്ഡി ആവശ്യപ്പെട്ടു.അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഭിന്നത സംസ്ഥാനം വിട്ട് ദേശീയ തലത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്. മൻമോഹൻ സിങ്ങിന് ഭാരത് രത്നം നല്‍കുന്ന വിഷയം എന്തുകൊണ്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നില്ലെന്നാണ് ബിജെപിയുടെ ചോദ്യം.

നെഹ്റു കുടുംബത്തില്‍ നിന്നല്ലാത്ത കോണ്‍ഗ്രസ് പ്രധാനമന്ത്രിമാർക്ക് അർഹമായ പരിഗണന കോണ്‍ഗ്രസ് നല്‍കാറില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.അതേസമയം, വിഷയത്തില്‍ ഇനിയും പ്രതികരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തിയിട്ടില്ല. തെലങ്കാന സർക്കാരിന്റെ പ്രമേയം കേ്ന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments