
ഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്സിൽ ജോലി നേടാന് അവസരം. ബെൽ പുതുതായി പ്രൊബേഷണറി എഞ്ചിനീയർ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
ആകെ 340 ഒഴിവുകളാണ് വന്നിട്ടുള്ളത്. ഉദ്യോഗാർഥികൾ നവംബര് 14ന് മുന്പായി ബെല്ലിന്റെ ഒഫീഷ്യല് വെബ്സൈറ്റ് മുഖേന അപേക്ഷ നല്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്- പ്രൊബേഷണറി എഞ്ചിനീയരർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള് 340.
ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്, കമ്ബ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കല് വിഭാഗങ്ങളിലാണ് ഒഴിവുകൾ.
കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഒഴിവുകള്.
പ്രായപരിധി
25 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
ഇലക്‌ട്രോണിക്സ് / ഇലക്‌ട്രോണിക്സ് ആന്ഡ് കമ്യൂണിക്കേഷന് / ഇലക്‌ട്രോണിക്സ് ആന്ഡ് ടെലികമ്യൂണിക്കേഷന് / കമ്യൂണിക്കേഷന് / ടെലി കമ്യൂണിക്കേഷൻ / മെക്കാനിക്കൽ / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ സയൻസ് ആന്ഡ് എന്ജിനീയറിങ് / കംപ്യൂട്ടര് സയൻസ് എന്ജിനീയറിങ് / ഇലക്‌ട്രിക്കൽ / ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എന്ജിനീയറിങ് വിഭാഗത്തിൽ ബി ഇ / ബി ടെക് / ബി എസ് സി എന്ജിനീയറിങ് / എ എം ഐ ഇ / എ എം ഐ ഇ ടി ഇ / ജി ഐ ഇ ടി ഇ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷ സമര്പ്പിക്കാം
പരീക്ഷ
കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ശേഷം അഭിമുഖവും നടത്തും. കേരളത്തിൽ എറണാകുളം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40000 രൂപമുതൽ 1,40,000 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
വിശദമായ അപേക്ഷ വിവരങ്ങളും, പ്രോസ്പെക്ടസും ബെലിന്റെ ഒഫീഷ്യൽ വെബ്സൈറ്റില് ലഭ്യമാണ്. 1180 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം, വിമുക്ത ഭടന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല.
വെബ്സൈറ്റ്: https://bel-india.in/



