play-sharp-fill
3,500 വര്‍ഷം പഴക്കമുള്ള ഭരണി അബദ്ധത്തില്‍ പൊട്ടിച്ച നാല് വയസ്സുകാരനോട് മ്യൂസിയം അധികൃതര്‍ പ്രതികരിച്ചത് ഇങ്ങനെ.

3,500 വര്‍ഷം പഴക്കമുള്ള ഭരണി അബദ്ധത്തില്‍ പൊട്ടിച്ച നാല് വയസ്സുകാരനോട് മ്യൂസിയം അധികൃതര്‍ പ്രതികരിച്ചത് ഇങ്ങനെ.

ഡൽഹി: ഇസ്രയേലിലെ ഹൈഫയില്‍ സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ ഹെക്റ്റ് മ്യൂസിയത്തിലെ 3,500 വർഷം പഴക്കമുള്ള ഭരണി കഴിഞ്ഞ ദിവസം താഴെ വീണ് പൊട്ടിയ സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വാർത്തയായിരുന്നു.
വേറൊന്നും കൊണ്ടല്ല…അത് എങ്ങനെയാണ് പൊട്ടിയത് എന്നതാണ് വലിയ വാർത്ത ആയത്.

കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം മ്യൂസിയം സന്ദർശിച്ച നാല് വയസുകാരൻ ഏരിയലിന്റെ കൈ അബദ്ധത്തില്‍ തട്ടി താഴെ വീണാണ് ഭരണി പൊട്ടിയത്. മ്യൂസിയത്തിന്റെ കവാടത്തിന് സമീപം പ്രദര്‍ശിപ്പിച്ചിരുന്ന


ഭരണി വെങ്കല യുഗത്തില്‍ വൈൻ ഉള്‍പ്പടെ സൂക്ഷിക്കാന്‍
ഉപയോഗിച്ചിരുന്നതായിരുന്നു. 3,500 വർഷം പഴക്കമുള്ള ഭരണിയയായിരുന്നതിനാല്‍ സംഭവം അറിഞ്ഞ ഏവരും ഈ വിഷയത്തില്‍ മ്യൂസിയം സ്വീകരിക്കുന്ന തുടർ നടപടികളെപറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന് പിഴ ചുമത്തുമോ എന്നതടക്കം നിരവധി ചോദ്യങ്ങള്‍ ഉയർന്നിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ മ്യൂസിയം അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണം കൈയ്യടി നേടുകയാണ്.

പൊട്ടിപ്പോയ ഭരണി വീണ്ടും ഒട്ടിച്ചേർത്ത് അത് കാണാൻ ഏരിയലിനെ വീണ്ടും
മ്യൂസിയത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മ്യൂസിയം ഡയറക്ടർ. ക്ഷണം സ്വീകരിച്ചെത്തിയ കുട്ടി പൊട്ടിപ്പോയ ഭരണി വീണ്ടും പഴയ രൂപത്തിലാക്കിയത് കണ്ട് ആശ്ചര്യപ്പെട്ടു.

മാത്രമല്ല, പൊട്ടിപ്പോയ മറ്റൊരു ഭരണിയില്‍ അറ്റകുറ്റ പണി നടത്തുന്നവരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. ഇതോടെ മ്യൂസിയം അധികൃതരുടെ പ്രതികരണം ഇപ്പോള്‍ കൈയ്യടി നേടുകയാണ്.