
പാലാ: ഭരണങ്ങാനം സെന്റ് അല്‍ഫോൻസാ തീർത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുനാളിന് 19ന് രാവിലെ 11:15ന് കൊടി ഉയരുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. പാലാ രൂപത മുൻ അദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പില്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കല്‍ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കും.
പ്രധാന തിരുനാള്‍ ദിവസമായ 28 വരെ എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ വൈകുന്നേരം 7 വരെ തുടർച്ചയായി വിശുദ്ധ കുർബാനകളുണ്ട്.
ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ തോമസ് തറയില്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കല്‍, കോട്ടയം രൂപതാ അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്. ആലപ്പുഴ രൂപതാ അദ്ധ്യക്ഷൻ മാർ ജെയിംസ് റാഫേല്‍ ആനാപറമ്പില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താമരശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ റെമീജിയൂസ് ഇഞ്ചനാനിയില്‍, കാഞ്ഞിരപ്പിള്ളി രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ സാമുവല്‍ മാർ ഐറേനിയസ്. ഉജ്ജയിൻ രൂപതാ അദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേല്‍, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പ്രിക്കല്‍, ചിക്കാഗോ മുൻ രൂപത അദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, ഷംഷാബാദ് രൂപതാ സഹായ
മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പില്‍ എന്നിവർ വിവിധ ദിവസങ്ങളില്‍ സന്ദേശം നല്‍കും.പ്രധാന തിരുനാള്‍ ദിവസമായ 28ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിക്കും. തുടർന്ന് 12. 30ന് പ്രധാന ദേവാലയത്തില്‍ നിന്നും പ്രദക്ഷിണം.
തീർത്ഥാടന കേന്ദ്ര റെക്ടർ അഗസ്റ്റിൻ പാലക്കാപറമ്പില്‍, അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു കുറ്റിയാനിക്കല്‍, അസി.റെക്ടർമാരായ ഫാ.ജോസഫ് അമ്ബാട്ട്, ഫാ.ആന്റണി തോണക്കര എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.