video
play-sharp-fill

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ 25 കുടുംബശ്രീ സംരംഭങ്ങൾക്ക് ധനസഹായം; വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ 25 കുടുംബശ്രീ സംരംഭങ്ങൾക്ക് ധനസഹായം; വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ 25 കുടുംബശ്രീ സംരംഭങ്ങൾക്കുള്ള ധനസഹായ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു.

ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താണി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപയിൽ നിന്നാണ് ധനസഹായവിതരണം. ആദ്യഘട്ടത്തിൽ നാല് ലക്ഷം രൂപയാണ് വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളി, ളാലം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ കെ.എസ്. കട്ടയ്ക്കൽ, ഷിബു പൂവേലിയിൽ, ജോസ് തോമസ് ചെമ്പകശ്ശേരി, ഷീല സാബു, ലിസമ്മ ബോസ്, ലാലി സണ്ണി, പി. കെ. ബിജു, ബി.ഡി.ഒ ഇ. ദിൽഷാദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ പ്രകാശ് ബി. നായർ, കുടുംബശ്രീ ബ്ലോക്ക് കോ – ഓർഡിനേറ്റർ പാർവതി പരമേശ്വരൻ, സി.ഡി.എസ്. ചെയർപേഴ്സൺമാർ, മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരായ കെ. എസ്. സുജാത, ഇന്ദു കെ. ദാസ്, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.