play-sharp-fill
ഭരണകക്ഷിയുടെ തണലുണ്ടെങ്കിൽ ഈ നാട്ടിൽ ആരെയും പീഡിപ്പിക്കാം; രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം രക്ഷപെട്ട പ്രതിയെ പിടികൂടാൻ ശ്രമിക്കാതെ പൊലീസ്: തണലൊരുക്കി ഭരണപക്ഷ പാർട്ടി

ഭരണകക്ഷിയുടെ തണലുണ്ടെങ്കിൽ ഈ നാട്ടിൽ ആരെയും പീഡിപ്പിക്കാം; രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം രക്ഷപെട്ട പ്രതിയെ പിടികൂടാൻ ശ്രമിക്കാതെ പൊലീസ്: തണലൊരുക്കി ഭരണപക്ഷ പാർട്ടി

സ്വന്തം ലേഖകൻ

തൊടുപുഴ : ഭരണകക്ഷിയുടെ തണലുണ്ടെങ്കിൽ ഈ നാട്ടിൽ ആർക്കും ആരേയും പീഡിപ്പിക്കാം.രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഡ്രൈവറെ പിടികൂടാതെ പൊലീസ്.


തൊടുപുഴയ്ക്ക് സമീപമുള്ള സ്‌കൂളിലെ വിദ്യാർത്ഥിനിക്കാണ് ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവറുടെ പീഡനം ഏൽക്കേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി ഒന്നാം തിയതിയായിരുന്നു കേസിനാസ്പദമായസംഭവം.പെൺകുട്ടിയെ അനുനയത്തിൽ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.ഈ വിവരം പുറത്താരോടേലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയിരുന്നു.അതിനാൽ കുട്ടി വിവരം വീട്ടിലറിയിച്ചിരുന്നില്ല.

എന്നാൽ കുറച്ചു ദിവസങ്ങളായി കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു.

അദ്ധ്യാപകരാണ് പരിശോധിക്കാനും ചികത്സയ്ക്കുമായി കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചതും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരോ പൊലീസോ തിരിഞ്ഞുനോക്കിയില്ലെന്നും അവർ പറയുന്നു.

ശിശുക്ഷേമ സമിതിയും പൊലീസും ഇക്കാര്യത്തിൽ വേണ്ടെത്ര ഇടപെടൽ നടത്തിയില്ലെന്ന ആരോപണവും ശക്തമാണ്. ഡ്രൈവറുടെ ബന്ധു ഭരണകക്ഷിയുടെ പ്രാദേശിക നേതാവാണെന്നും ഇയാളുടെ ഇടപെടലിനെത്തുടർന്നാണ് പൊലീസും ആശുപത്രി അധികൃതരും സംഭവത്തിൽ സജീവമായി ഇടപെടാതിരുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

വിവരമറിഞ്ഞ് മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തിയതോടെ സംഭവം വാർത്തയായി.ഇതേതുടർന്ന് നടപടിക്രമങ്ങൾ വേഗത്തിലായിരുന്നു പൂർത്തിയായി.

മൊഴിയെടുക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരുന്ന വനിത എസ് ഐ മറ്റൊരുകേസ്സുമായി ബന്ധപ്പെട്ട് അന്വേഷണത്തിലായിരുന്നു. അതുകൊണ്ട് അവർ സ്ഥലത്തില്ലായിരുന്നെന്നും ഇവർ ആശുപത്രിയിൽ എത്താൻ വൈകിയതാണ് ഇത്തരത്തിലൊരു തെറ്റിദ്ധാരണയ്ക്ക് വഴിതെളിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ആശുപത്രിയിൽ നിന്നും ഇന്റിമേഷൻ ലഭിച്ചിരുന്നെന്നും പിന്നാലെ ചൈൽഡ് ലൈനിൽ നിന്നും വിവരം അറിയിച്ചെന്നും ഇതുപ്രകാരം ഒട്ടും വൈകാതെ പൊലീസ് നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും നിയമ പ്രകാരം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.