ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടും ജില്ലാ ഭരണകൂടത്തെ സ്വാധീനിച്ച് അടച്ചിടൽ ഒഴിവാക്കിയ ഭാരതിന് ഈ ആശുപത്രിയെ മാതൃകയാക്കാം..! കൊവിഡ് രോഗി സന്ദർശനം നടത്തിയ ആശുപത്രി അടച്ചിട്ട് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിന്റെ മാതൃക; പണത്തിന് രോഗികളുടെ ജീവനേക്കാൾ വിലനൽകുന്ന ഭാരത് എന്ന അറവുശാല, കണ്ടു പഠിക്കുക ഈ ആതുരാലയത്തെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടും അടച്ചിടൽ ഒഴിവാക്കാൻ, രോഗമുണ്ടെന്നതു പരമാവധി, ജില്ലാ ഭരണകൂടത്തെ സ്വാധീനിച്ച് ഒളിച്ചു വച്ച ഭാരത് ആശുപത്രി ഗ്രൂപ്പിനു മുണ്ടക്കയത്തു നിന്നും മാതൃകയാക്കാവുന്ന ഒരു ആശുപത്രി..! ഒരു ആശുപത്രി എങ്ങിനെയാകണം തങ്ങളുടെ സാമൂഹിക പ്രതിബന്ധത തെളിയിക്കേണ്ടതെന്നു വ്യക്തമാക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ നിന്നും ഉണ്ടായിരിക്കുന്നത്.ഹൈറേഞ്ചിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിലൊന്നാണ് മെഡിക്കൽ ട്രസ്റ്റ്.
ഭാരത് ആശുപത്രിയിലെ ഒരു ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ട്, ആ ആശുപത്രിയിലെ ഡോക്ടർ ജോലി ചെയ്ത വിഭാഗം പോലും അടച്ചിടാൻ ഭാരത് മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. ആശുപത്രിയിൽ ഡോക്ടർക്കൊപ്പം ജോലി ചെയ്തിരുന്ന നഴ്‌സുമാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും, മറ്റ് ജീവനക്കാരുടെയും ജീവനു പോലും പുല്ലുവിലയാണ് ഭാരത് ആശുപത്രി ഗ്രൂപ്പ് കൽപ്പിച്ചിരുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരമാവധി വിഷയം ഒളിപ്പിക്കാനും, രോഗികൾ എത്തുന്നത് തടസപ്പെടാതിരിക്കാനും പരമാവധി കളികൾ ഭാരത് ഗ്രൂപ്പ് നടത്തി. ഇതിനിടെയാണ് മുണ്ടക്കയത്തു നിന്നും മാതൃകാ പരമായ വാർത്തയെത്തിയിരിക്കുന്നത്.
മുണ്ടക്കയം ഈസ്റ്റിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയാണ്, തങ്ങളുടെ ആശുപത്രിയിൽ ഒരു രോഗിയെത്തിയെന്നതിന്റെ പേരിൽ ഒരു വാർഡ് തന്നെ പൂർണമായും അടച്ചിട്ടിരിക്കുന്നത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ കഴിഞ്ഞ നാലിനാണ് രോഗിയെ പ്രവേശിപ്പിച്ചത്. ഇവിടെ പ്രവേശിപ്പിക്കപ്പെട്ട രോഗിയ്ക്കു കൊവിഡ് സ്ഥീരീകരിച്ചതിനു പിന്നാലെ ആശുപത്രിയിൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകി.
നാലു മുതൽ ഗൈനക്കോളജി വാർഡിലും, ശിശുരോഗ വിഭാഗം വാർഡിലും ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നു ആശുപത്രി അധികൃതർ മുന്നറിയിപ്പു നൽകി. ഇത് കൂടാതെ വാർഡ് അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഗൈനക്കോളജി വിഭാഗം ഏതാനും ദിവസം അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ വേണം ആതുരസേവനം നടത്താൻ അല്ലാതെ പണത്തിന് വേണ്ടി മാത്രം ആതുരസേവനം നടത്തരുത്